Follow Us On

18

April

2024

Thursday

ബഹറൈൻ കത്തീഡ്രലിലെ മരിയൻ തിരുരൂപത്തിനു മുന്നിൽ ലോകജനതയെ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

ബഹറൈൻ കത്തീഡ്രലിലെ മരിയൻ തിരുരൂപത്തിനു മുന്നിൽ ലോകജനതയെ സമർപ്പിച്ച്  ഫ്രാൻസിസ് പാപ്പ

മനാമ: പേർഷ്യൻ ഗൾഫിന്റെ സ്വർഗീയ മധ്യസ്ഥയായ ‘ഔർ ലേഡി ഓഫ് അറേബ്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപത്തിനു മുന്നിൽ ലോകജനതയെ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. ലോകസമാധാനം എന്ന നിയോഗവുമായി ബഹറൈനിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിൽ സംഘടിപ്പിച്ച സഭൈക്യ പ്രാർത്ഥനയ്ക്ക് എത്തിയപ്പോഴാണ് ദൈവമാതാവിന്റെ സന്നിധിയിൽ പാപ്പ പ്രാർത്ഥനാ നിരതനായത്.

നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറിന്റെ നേതൃത്വതിൽ ഊഷ്മള സ്വീകരണമാണ് പാപ്പയ്ക്ക് ഒരുക്കിയത്. ദൈവാലയത്തിൽ പ്രവേശിച്ച പാപ്പ മാതാവിന്റെ തിരുരൂപം പ്രതിഷ്~ിച്ച ചാപ്പലിലേക്ക് വീൽചെയറിൽ ആഗതനാകുകയായിരുന്നു. തുടർന്ന്, ഹന്നാൻ വെള്ളം തളിച്ചുകൊണ്ട് ആരാധനക്രമ പരമായ പ്രാർത്ഥനകൾ നയിച്ചു. തുടർന്ന് ഏതാനും സമയം മൗനമായി ദൈവമാതൃസന്നിധിയിൽ ചെലവഴിച്ച ശേഷമായിരുന്നു സഭൈക്യ പ്രാർത്ഥന.

കർമലമാതാവിന്റെ തിരുരൂപത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കപ്പെട്ടതാണ് ‘ഔർ ലേഡി ഓഫ് അറേബ്യ’ തിരുരൂപം. 1948 മേയ് ഒന്നിന് കുവൈറ്റിലെ അൽ അഹ്‌മദിയിൽ എത്തിച്ചതോടെയാണ് ‘അറേബ്യയിലെ മാതാവി’നോടുള്ള (ഔർ ലേഡി ഓഫ് അറേബ്യ) വണക്കത്തിന് ആരംഭമായത്. ജപമാല കൈയിലേന്തി കിരീടമണിഞ്ഞ് ഉണ്ണിയേശുവിനൊപ്പം സിംഹാസനത്തിൽ ഇരിക്കുംവിധം ചിത്രീകരിക്കപ്പെട്ടിട്ടുള്ളതാണ് ‘ഔർ ലേഡി ഓഫ് അറേബ്യ’യുടെ തിരുരൂപം. കത്തീഡ്രലിൽ സ്ഥാപിച്ചിരിക്കുന്ന തിരുരൂപം ഫിലിപ്പൈൻസിൽനിന്നാണ് എത്തിച്ചിരിക്കുന്നത്.

കത്തീഡ്രലിന്റെ ചെറുമാതൃക ബഹറൈൻ ഭരണാധികാരി 2014ൽ വത്തിക്കാനിലെത്തി പാപ്പയ്ക്ക് സമ്മാനിച്ചപ്പോൾ (ഫയൽ ചിത്രം)

മിഡിൽ ഈസ്റ്റിലെ മതസൗഹാർദത്തിൽ പുത്തൻ അധ്യായം രചിച്ച ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ ഫ്രാൻസിസ് പാപ്പയ്ക്ക് വളരെ ഹൃദയൈക്യമുള്ള ദൈവാലയംകൂടിയാണ്. ബഹ്‌റൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫ സമ്മാനിച്ച സ്ഥലത്ത് നിർമിക്കപ്പെട്ട കത്തീഡ്രലിന്റെ അടിസ്ഥാനശില കൈമാറിയത് പാപ്പയായിരുന്നു. മാത്രമല്ല, ദൈവാലയ നിർമാണം ആരംഭിക്കുംമുമ്പ് കത്തീഡ്രലിന്റെ ചെറുമാതൃക ബഹറൈൻ ഭരണാധികാരി 2014ൽ വത്തിക്കാനിലെത്തി പാപ്പയ്ക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു.

നോർത്തേൺ അറേബ്യ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബിഷപ്പ് കാമിലോ ബാലിന്റെ സ്വപ്നം, ബഹറൈൻ രാജാവിന്റെ ഉദാരമായ പിന്തുണ, ഗൾഫ് മേഖലയിലുള്ള മുഴുവൻ പ്രവാസി കത്തോലരുടെയും സമർപ്പണം,ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർത്ഥന, ഫ്രാൻസിസ് പാപ്പയുടെ ശ്ലൈഹീകാശീർവാദം… ഇതിന്റെയെല്ലാം ആകെത്തുകയായി വിശേഷിപ്പിക്കപ്പെടുന്ന കത്തീഡ്രലിന്റെ നിർമാണം ആരംഭിച്ചത് 2018ലാണ്. ഇക്കഴിഞ്ഞ ഡിസംബർ 10നായിരുന്നു കൂദാശാകർമം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?