Follow Us On

22

February

2024

Thursday

‘റെഡ് വെനസ്‌ഡേ’: പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവം.22ന് ദൈവാലയങ്ങൾ ചുവപ്പ് അണിയും!

‘റെഡ് വെനസ്‌ഡേ’: പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവം.22ന് ദൈവാലയങ്ങൾ ചുവപ്പ് അണിയും!

യു.കെ: വിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ‘റെഡ് വെനസ്ഡേ’ (ചുവപ്പ് ബുധൻ) ആചരണം നവംബർ 22ന്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തിൽ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നിർമിതികൾ വർണാഭമാക്കുന്നതാണ് അന്നേ ദിനത്തിന്റെ പ്രധാന സവിശേഷത.

ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തിൽ ഈ വർഷം നിരവധി ദൈവാലയങ്ങളും സ്മാരകങ്ങളും പൊതുമന്ദിരങ്ങളും അണിചേരുമെന്ന് സംഘാടകർ അറിയിച്ചു. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘എ.സി.എൻ’ 2015 മുതൽ ക്രമീകരിക്കുന്ന ‘റെഡ് വീക്ക്’ ക്യാംപെയിന്റെ സമാപനദിനമാണ് ‘റെഡ് വെനസ്ഡേ’യായി ആചരിക്കുന്നത്. ഈ വർഷം നവംബർ 15മുതൽ 22വരെയാണ് റെഡ് വീക്ക് ആചരണം.

യു.കെ, അമേരിക്ക, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ജർമനി, ഇറ്റലി ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിലെല്ലാം ഇതോടനുബന്ധിച്ച് വിപുലമായ പ്രോഗ്രാമുകൾ നടക്കും.
കാനഡയിലെ മോൺട്രിയലിലെയും ടൊറന്റോയിലെയും കത്തീഡ്രലുകൾ, പാരീസിലെ മോണ്ട്മാർട്രെ ബസിലിക്ക, സ്ലൊവാക്യയിലെ പ്രധാന കെട്ടിടങ്ങളും ചുവപ്പ് നിറം അണിണിയുന്ന നിർമിതികളിൽ ഉൾപ്പെടും. കൂടാതെ, ദൈവാലയ മണികളും മുഴങ്ങും. റെഡ് വെനസ്‌ഡേയിൽ അണിചേരുന്ന മറ്റ് ദൈവാലയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വരുംദിനങ്ങളിൽ പുറത്തുവരും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?