Follow Us On

19

April

2024

Friday

20 ഭാഷകളില്‍ ബൈബിള്‍ മൊബൈല്‍ ആപ്പുമായി മലയാളി വൈദികന്‍

20 ഭാഷകളില്‍ ബൈബിള്‍ മൊബൈല്‍ ആപ്പുമായി മലയാളി വൈദികന്‍

ഇറ്റാനഗര്‍ (അരുണാചല്‍പ്രദേശ്): ഇരുപത് ഇന്ത്യന്‍ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാകുന്ന മൊബൈല്‍ ആപ്പുമായി മലയാളി വൈദികന്‍. ‘ദി ബൈബിള്‍ ഇന്‍ ടങ്‌സ്’ എന്ന് പേരു നല്‍കിയിരിക്കുന്ന മൊബൈ ല്‍ ആപ്പില്‍ അധികവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രഭാഷകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയധികം ഭാഷകളില്‍ ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ്. വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തിലുള്ള ബൈബിളിന്റെ പ്രിന്റ് -ഓഡിയോ വേര്‍ഷനുകള്‍ ഈ ആപ്പിന്റെ പ്രത്യേകതയാണ്. ആസാമീസ്, ആസാമിലെ ഗോത്രഭാഷകളായ ഇവ, റാബാ, അരുണാചല്‍പ്രദേശിലെ നിഷി, വാഞ്ചോ, അപ്പത്താനി, മണിപ്പൂരിലെ മറ, അണ്ണാല്‍ തുടങ്ങിയ ഭാഷകളില്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, ഇംഗ്ലീഷ്, ഹിന്ദി, നേപ്പാളി ഭാഷകളും ഈ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. നൂറ് ഭാഷകള്‍ വേണമെങ്കിലും ഇനിയും ആപ്പില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇറ്റാനഗര്‍ ഡോണ്‍ബോസ്‌കോ കോളജ് അധ്യാപകനായ ഫാ. ജോസുകുട്ടി തോമസ് മഠത്തിപ്പറമ്പില്‍ എസ്ഡിബിയാണ് ഇങ്ങനെയൊരു മിഷനുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കോട്ടയം അതിരൂപതാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ കോട്ടയത്തിനടുത്തുള്ള കല്ലറ സ്വദേശിയാണ്. കഴിഞ്ഞ 14 വര്‍ഷമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിഷനറിയാണ്. ജീസസ് യൂത്തുകാരനായ തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലോയിറ്റ് ഇന്നവേഷന്‍സ് എന്ന കമ്പനി സൗജന്യമായിട്ടാണ് ഇതിന്റെ ഡിസൈനും സാങ്കേതിക സഹായങ്ങളും ചെയ്തത്.
സലേഷ്യന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. അംഗല്‍ ഫെര്‍ണാണ്ടസ് ആര്‍ത്തിമേ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു. സലേഷ്യന്‍ വൈദികരായ ഫാ. ജോസ് ഉമ്പായി തട്ടില്‍, ഫാ. ഫ്രാന്‍സിസ് തോട്ടത്തിവയലില്‍, ഫാ. ദേവസി പാലാട്ടി, ഫാ. ജോസഫ് പുളിന്താനത്ത്, ഫാ. പോള്‍ പാണി, ഫാ. ജോസ് വരിയ്ക്കാശേരില്‍, ഫാ. ജോയ് കാച്ചാപ്പിള്ളി, ഫാ. മത്തായി കൊട്ടാരത്തില്‍, ഫാ. ഇമ്മാനുവേല്‍ പൂവിത്തോ, ഫാ. ജോസ് കണിയാമ്പാടി, ഫാ. പാട്രിക് ലാപ്ച്ച, ഫാ. ലുക്കോസ് ചെറുവാലേല്‍, ഫാ. തോമസ് കുന്നമ്പള്ളി തുടങ്ങിയവര്‍ വിവിധ ഭാഷകളില്‍ മൊബൈല്‍ ആപ്പ് തയാറാക്കുന്നതിനു നേതൃത്വം നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സലേഷ്യന്‍ സഭ പ്രവര്‍ത്തനം ആരംഭിച്ചതിന്റ നൂറാം വര്‍ഷത്തില്‍ ഇങ്ങനെയൊരു സംരംഭം ചെയ്യാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
ലോകത്തിന്റെ ഏതു ഭാഗത്തും സേവനം ചെയ്യുന്ന മിഷനറിമാര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും അവരുടെ ഭാഷകളിലുള്ള ബൈബിള്‍ ഈ മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്താനാകും. അതിന് ഷീലെസൗേ്യേ@ റെയശിറ.ീൃഴ എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?