Follow Us On

29

March

2024

Friday

40 ദിനംകൊണ്ട് 500ൽപ്പരം കുട്ടികളെ രക്ഷപ്പെടുത്തി, 12 ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടിച്ചു; കൈയടി നേടി ടീം ’40 ഡേയ്‌സ്’

40 ദിനംകൊണ്ട് 500ൽപ്പരം കുട്ടികളെ രക്ഷപ്പെടുത്തി, 12 ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടിച്ചു;  കൈയടി നേടി ടീം ’40 ഡേയ്‌സ്’

ന്യൂയോർക്ക്: വെറും 40 ദിനങ്ങൾകൊണ്ട് 500ൽപ്പരം കുട്ടികളെ ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷിക്കാനും 12 ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടിക്കാനും സാധിച്ചതിന്റെ അഭിമാനത്തിലാണ് ടീം ’40 ഡേയ്‌സ് ഫോർ ലൈഫ്’. ജീവന്റെ മൂല്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു മുന്നിൽ 40 ദിവസത്തെ പ്രാർത്ഥനാ യജ്ഞം ക്രമീകരിക്കുന്ന പ്രോ ലൈഫ് മുന്നേറ്റമാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’.

ലെന്റ് (വലിയ നോമ്പിനോട് അനുബന്ധിച്ച്) കാംപെയിൻ, ഫാൾ കാംപെയിൻ (സെപ്തംബർ- നവംബർ) എന്നിങ്ങനെ രണ്ട് കാംപെയിനുകളാണ് ഓരോ വർഷവും സംഘടിപ്പിക്കുക. അതിൽ സെപ്തംബർ 28 മുതൽ നവംബർ ആറുവരെ ക്രമീകരിച്ച ഫാൾ കാംപെയിന്റെ ഫലമാണ് ഇപ്പോൾ ടീം ’40 ഡേയ്‌സി’ന് ജീവന്റെ വക്താക്കളുടെ കൈയടി നേടിക്കൊടുക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് കാംപെയിന്റെ ഫലം സംഘാടകർ പുറത്തുവിട്ടത്. ആറു പേരെ ഗർഭച്ഛിദ്ര ക്ലിനിക്കിലെ ജോലിയിൽനിന്ന് പിന്തിരിപ്പിക്കാനായതും ഇത്തവണത്തെ കാംപെയ്ന്റെ നേട്ടമായി.

മതപീഡനങ്ങളും മഹാമാരികളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും കാംപെയ്ൻ ഫലം കണ്ടതിന്റെ സംതൃപ്തിയിലാണ് പ്രോ ലൈഫ് പ്രവർത്തകർ. ഗർഭച്ഛിദ്ര സൗകര്യങ്ങൾ ഒരുക്കുന്ന ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുന്നതുമാണ് ’40 ഡേയ്സ് ഫോർ ലൈഫി’ന്റെ പ്രവർത്തന രീതി.

നോർത്ത് അമേരിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങൾക്കു പുറമെ ബെൽജിയം, ജർമനി, യു.കെ, അയർലൻഡ്, സ്‌പെയിൻ, പോർച്ചുഗൽ, നൈജീരിയ, എത്യോപ്യ എന്നിങ്ങനെ നിരവധി രാജ്യങ്ങളാണ് ഇത്തവണത്തെ കാംപെയിനിൽ അണിചേർന്നത്. 2004ലാണ് ’40 ഡേയ്സ് ഫോർ ലൈഫ്’ എന്ന സംഘടന സ്ഥാപിതമായത്. 40 ദിവസം നീണ്ടുനിൽക്കുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനം, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ പ്രത്യേക വിളിക്ക് കാതോർത്ത നാല് വ്യക്തികളായിരുന്നു ഇതിന് പിന്നിൽ.

2007ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്ന് 63 രാജ്യങ്ങളിലെ 1000ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് ’40 ഡേയ്സ് ഫോർ ലൈഫ്.’ ഇതിനകം 22,289 കുരുന്നുകളെ രക്ഷിക്കാനും 131 ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ അടച്ചുപൂട്ടിക്കാനും 242 പേരെ ഗർഭച്ഛിദ്ര ക്ലിനിക്കിലെ തൊഴിലിൽനിന്ന് പിന്മാറ്റാനും സംഘനയ്ക്ക് സാധിച്ചു. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നതും ശ്രദ്ധേയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?