Follow Us On

01

December

2022

Thursday

പ്രമുഖ പ്രൊട്ടസ്റ്റന്റ് യൂടൂബർ കാമറൂൺ ബെർട്ടുസി കത്തോലിക്കാ സഭയിലേക്ക്

പ്രമുഖ പ്രൊട്ടസ്റ്റന്റ് യൂടൂബർ കാമറൂൺ ബെർട്ടുസി കത്തോലിക്കാ സഭയിലേക്ക്

വാഷിംഗ്ടൺ ഡി.സി: ലോകമെമ്പാടുമായി ഒന്നര ലക്ഷത്തിൽപ്പരം ഫോളേവേഴ്‌സുള്ള പ്രമുഖ പ്രൊട്ടസ്റ്റന്റ് യൂടൂബർ കാമറൂൺ ബെർട്ടുസി കത്തോലിക്കാ വിശ്വാസത്തിലേക്ക്. ‘ക്യാപ്ചറിംഗ് ക്രിസ്ത്യാനിറ്റി’ എന്ന തന്റെ തന്നെ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യു.എസ് സ്വദേശിയായ കാമറൂൺ ബെർട്ടുസി കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയെ കുറിച്ച് ആഴത്തിൽ നടത്തിയ പഠനമാണ് തന്റെ മാനസാന്തരത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

‘കത്തോലിക്കാ സഭയിൽ ജ്ഞാനസ്‌നാനം സ്വീകരിക്കാനുള്ള വിശ്വാസപരിശീലനം (റൈറ്റ് ഓഫ് ക്രിസ്റ്റ്യൻ ഇനിഷിയേക്ഷൻ ഓഫ് അഡൽട്ട്) നടത്തുകയാണ്. വരുന്ന ഈസ്റ്റർ ദിനത്തിലായിരിക്കും ജ്ഞാനസ്‌നാന സ്വീകരണം,’ ബെർട്ടുസി തന്റെ വീഡിയോയിൽ പറഞ്ഞു. അപ്പസ്‌തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ ഭരപ്പെടുത്തിക്കൊണ്ട് ക്രിസ്തു സ്ഥാപിച്ച പേപ്പസിക്ക് (കത്തോലിക്കാ സഭയുടെ പരമാചാര്യ ശുശ്രൂഷ) അനുകൂലമായും പ്രതികൂലമായുമുള്ള തെളിവുകളെ കുറിച്ച് ആഴത്തിൽ നടത്തിയ പഠനത്തിന്റെ ആകെത്തുകയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പ്രൊട്ടസ്റ്റന്റ് സഭാംഗം എന്ന നിലയിൽ ഞാൻ തുറന്ന മനസോടെയാണ് പേപ്പസിയുമായി ബന്ധപ്പെട്ട പഠനം ആരംഭിച്ചത്. അതിൽനിന്ന് ഉരുത്തിരിയുന്ന യാഥാർത്ഥ്യം എനിക്കോ കുടുംബത്തിനോ അരോചകമാണെങ്കിൽപ്പോലും, പ്രസ്തുത തെളിവുകളെ ഞാൻ പിന്തുടരുമെന്ന് ആത്യന്തികമായി ഞാൻ എന്നോടുതന്നെ പറഞ്ഞിരുന്നു,’ അദ്ദേഹം അനുസ്മരിച്ചു. ‘തെളിവുകൾ വ്യക്തമാക്കുന്നതു പ്രകാരം പേപ്പസി സത്യമാണ്, ക്രൈസ്തവികത സത്യമാണ്’ എന്ന് ഏറ്റുപറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?