Follow Us On

01

December

2022

Thursday

ക്രിസ്തുവിന് ഉയിർപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഒന്നുമില്ല: കർദിനാൾ പരോളിൻ

ക്രിസ്തുവിന് ഉയിർപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഒന്നുമില്ല: കർദിനാൾ പരോളിൻ

വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ഭീകരദിനങ്ങളിലൂടെ കടന്നുപോകുന്ന യുക്രേനിയൻ ജനതയ്ക്ക് പ്രത്യാശ പകർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ. ക്രിസ്തുനാഥന് ഉയിർപ്പിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഒന്നുമില്ലെന്ന വാക്കുകളോടെ യുക്രേനിയൻ ജനതയ്ക്ക് ധൈര്യം പകർന്ന അദ്ദേഹം, യുദ്ധത്തിന്റെ അറുതിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. യുക്രൈൻ- വത്തിക്കാൻ നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികത്തോട് അനുബന്ധിച്ച് റോമിലെ സാന്താ മരിയ മേജർ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലി മധ്യേയായിരുന്നു കർദിനാളിന്റെ വാക്കുകൾ.

‘ദൈവാത്മാവിന് ഉയർപ്പിക്കാനാകാത്ത ഒരു സാഹചര്യവുമില്ല. ഒരു മരുഭൂമിയെ പോലും തഴച്ചുവളരുന്ന പൂന്തോട്ടമാക്കി മാറ്റാൻ അവിടുത്തേക്ക് കഴിയും. അവശിഷ്ടങ്ങൾക്കിടയിൽ പുനർനിർമാണത്തിന്റെ വഴികളുണ്ട്. പരസ്പരം ഇല്ലാതാക്കാനല്ല മറിച്ച്, പരസ്പരം സഹായിച്ച് എല്ലാവരും ഐക്യത്തിൽ ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ഒരു യഥാർത്ഥ മനുഷ്യ സാഹോദര്യമാണ് ദൈവത്തിന് സ്വപ്‌നം.’ പ്രസ്തുത സന്ദേശം നൽകിക്കൊണ്ട് ആയുധങ്ങൾ കൊണ്ടുള്ള പോരാട്ടത്തിന് അറുതിവരുത്താൻ ദൈവാത്മാവിനോട് പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം.

ആരും വൈരാഗ്യത്തിന് അടിപ്പെടരുതെന്ന് അഭ്യർത്ഥിച്ച കർദിനാൾ, ‘മറുകരണം കാട്ടിക്കൊടുക്കണം,’ എന്ന ക്രിസ്തുവചനത്തിന്റെ യഥാർത്ഥ അർത്ഥത്തെ കുറിച്ചും വിശദീകരിച്ചു. ‘അനീതിക്ക് ഇരയാകുന്നവരുടെ ഹൃദയം തകർക്കുന്ന വാക്കുകളാണിത്. എന്നാൽ അവ അനീതിക്കു വഴങ്ങാനുള്ള ക്ഷണമല്ല. മറിച്ച്, അക്രമം അവസാനിപ്പിക്കാനുള്ള മനസ് ഉണ്ടാകണമെന്ന് പറയുകയാണ് അവിടുന്ന്. നമ്മിൽ തന്നെ വളരുന്ന തിന്മയ്‌ക്കെതിരെ ജാഗരൂഗരാകാനും പകയിൽ അകപ്പെടാതിരിക്കാനുമുള്ള ക്രിസ്തുവിന്റെ ക്ഷണമാണ് അത്, കർദിനാൾ വ്യക്തമാക്കി.

നമ്മെ തകർക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് നമ്മെ സംരക്ഷിക്കേണ്ടത് ന്യായമാണെങ്കിൽ, നമ്മെ വൈരാഗ്യത്തിൽ നിന്ന് സംരക്ഷിക്കേണ്ടത് അതിനേക്കാൾ ന്യായമാണ്. നമ്മുടെയുള്ളിൽ തിന്മ വളരുമ്പോൾ പുറത്തുള്ള തിന്മ അവസാനിപ്പിക്കാൻ നമുക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനിൽ സമാധാനം സംജാതമാകാൻ പാപ്പ നിരന്തരം നടത്തുന്ന അഭ്യർത്ഥനകളെ കുറിച്ച് സൂചിപ്പിച്ച കർദിനാൾ, ഇക്കാര്യത്തിൽ വത്തിക്കാൻ ശ്രമങ്ങൾ തുടരുമെന്നും കൂട്ടിച്ചേർത്തു. 60ൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരും പ്രതിനിധികളും ദിവ്യബലിയിൽ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?