Follow Us On

20

April

2024

Saturday

കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി വിളപ്രദര്‍ശന പവിലിയന്‍

കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി വിളപ്രദര്‍ശന പവിലിയന്‍

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി കാര്‍ഷികവിള പ്രദര്‍ശന പവിലിയന്‍. തെള്ളകം ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിളപ്രദര്‍ശന പവിലിയന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം, കോട്ടയം ജില്ലാ പഞ്ചായത്ത പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം ജില്ലാ കളക്ടറും കാര്‍ഷികമേള രക്ഷാധികാരിയുമായ ഡോ. പി.കെ ജയശ്രീ ഐഎഎസ്, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍,  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്,  കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈവിധ്യങ്ങളായ കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരമാണ് വിളപ്രദര്‍ശന പവിലിയനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?