Follow Us On

01

December

2022

Thursday

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി മുഖ്യാതിഥിയായിരുന്നു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. ജോബ് മൈക്കിള്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.
മേളാങ്കണത്തില്‍ മെഡിക്കല്‍ എക്‌സിബിഷന്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിളപ്രദര്‍ശനം, പൗരാണിക ഭോജനശാല, പെറ്റ് ഷോ, കലാസന്ധ്യകള്‍, പ്രദര്‍ശന വിപണന സ്റ്റോളുകള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനം തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?