Follow Us On

28

March

2024

Thursday

റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് നവംബര്‍ 25ന് കര്‍ഷക മാര്‍ച്ച്

റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് നവംബര്‍ 25ന് കര്‍ഷക മാര്‍ച്ച്

കോട്ടയം: റബര്‍ വിലയിടിവിനെതിരെ അടിയന്തര ഇടപെടലുകള്‍ നടത്താതെ ഒളിച്ചോടുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവംബര്‍ 25ന് കോട്ടയത്തെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച്  നടത്തുന്നു. കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദി യായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് കര്‍ഷക പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.

കോട്ടയം കളക്ട്രേറ്റിന് എതിര്‍വശം ലൂര്‍ദ് പള്ളിക്ക് സമീപത്തു നിന്നാരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് കളക്ട്രേറ്റ്,  പോലീസ് ഗ്രൗണ്ട് ചുറ്റി റബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിനു മുമ്പില്‍ എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിക്കും. പ്രഫ. ജോസുകുട്ടി ഒഴുകയില്‍, താഷ്‌കന്റ് പൈകട തുടങ്ങി വിവിധ കര്‍ഷക നേതാക്കള്‍ പ്രസംഗിക്കും.

റബര്‍ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്സിഡി നല്‍കുക, റബര്‍ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്ര വ്യാപാരക്കരാറുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, റബര്‍ബോര്‍ഡിന്റെ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുക, കര്‍ഷകപെന്‍ഷന്‍ 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?