Follow Us On

19

April

2024

Friday

ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുങ്ങി, വനിതാ ഫോറം വാർഷിക സമ്മേളനം ഡിസം. 3ന് ബെർമിങ്ഹാമിൽ

റോസ് ജിമ്മിച്ചൻ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ഒരുങ്ങി, വനിതാ ഫോറം വാർഷിക സമ്മേളനം ഡിസം. 3ന് ബെർമിങ്ഹാമിൽ

യു.കെ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിത ഫോറത്തിന്റെ വാർഷിക സമ്മേളനം ഡിസംബർ മൂന്നിന് ബെർമിങ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. എട്ട് ഫെറോനകളുള്ള രൂപതയിലെ എല്ലാ ദൈവാലയങ്ങളിൽനിന്നുള്ള വനിതാ ഫോറം പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 8.30മുതൽ വൈകിട്ട് 4.30വരെ നടക്കുന്ന സമ്മേളനം ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിങ്ഹാം അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഇവാൻസ് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിൽ ഓസ്‌കോട്ട് സെന്റ് മേരീസ് കോളജ് പ്രൊഫസർ മേരി മക്കോയി മുഖ്യപ്രഭാഷണം നടത്തും. വനിതാ ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വനിതാ ഫോറം ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് എന്നിവർ അശംസകൾ അർപ്പിക്കും.

രാവിലെ ജപമാല പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സി. ആൻ മരിയ എസ്.എച്ച് പ്രാരംഭപ്രാർത്ഥന നയിക്കും. ഡോ. വർഗീസ് പുത്തൻപുര ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തും. മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ 100 പേരടങ്ങുന്ന വനിതാസംഘമാണ് ഗാനങ്ങൾ ആലപിക്കുക.

വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വനിതാ ഫോറം മുൻഭാരവാഹികളെയും സമ്മേളനത്തിൽ ആദരിക്കും. എട്ട് റീജ്യണുകളിൽനിന്നുള്ള പ്രതിഭകൾ അണിനിരക്കുന്ന കലാപരിപാടികളും സമ്മേനത്തിന്റെ ആകർഷണമാകും. വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.

സഭയുടെ വളർച്ചയിലും സുവിശേഷവത്കരണ ദൗത്യത്തിലും സ്ത്രീകൾക്ക് സ്തുത്യർഹമായ ഇടപെടലുകൾ നടത്താനാകുമെന്ന ദീർഘവീക്ഷണത്തേടെ മാർ സ്രാമ്പിക്കലാണ് അഞ്ച് വർഷം മുമ്പ് രൂപതയിൽ വിമൻസ് ഫോറത്തിന് തുടക്കം കുറിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?