Follow Us On

29

March

2024

Friday

വാത്‌സിംഗ്ഹാം മാതാവിന്റെ തിരുനാൾ ഇംഗ്ലണ്ടിന്റെ ദേശീയ ആഘോഷമാക്കണം;  അഭ്യർത്ഥനയുമായി ബ്രിട്ടണിലെ കത്തോലിക്കാ സഭാ നേതൃത്വം

വാത്‌സിംഗ്ഹാം മാതാവിന്റെ തിരുനാൾ ഇംഗ്ലണ്ടിന്റെ ദേശീയ ആഘോഷമാക്കണം;   അഭ്യർത്ഥനയുമായി ബ്രിട്ടണിലെ കത്തോലിക്കാ സഭാ നേതൃത്വം

യു.കെ: ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭ സവിശേഷമാം വിധം വണങ്ങുന്ന വാത്‌സിംഗ്ഹാം മാതാവിന്റെ തിരുനാൾ ഇംഗ്ലണ്ടിലെ ദേശീയതലത്തിലുള്ള ഔദ്യോഗിക ആഘോഷമാക്കണമെന്ന് അഭ്യർത്ഥിച്ച് കത്തോലിക്കാ സഭാ നേതൃത്വം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാൻ സമിതിയാണ് ഇതുസംബന്ധിച്ച അഭ്യർത്ഥന വത്തിക്കാന് സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഔർ ലേഡി ഓഫ് വാത്‌സിംഗ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ സെപ്തംബർ 24നാണ് വാത്‌സിംഗ്ഹാം മാതാവിന്റെ തിരുനാൾ.

ഇക്കഴിഞ്ഞയാഴ്ച ലീഡ്‌സിൽ നടന്ന പ്ലീനറി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം മെത്രാൻ സമിതി കൈക്കൊണ്ടത്. തിരുക്കർമങ്ങൾക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രിക്ക് ഇതുസംബന്ധിച്ച് കൈമാറാനുള്ള അപേക്ഷ തയാറാക്കാൻ മെത്രാൻ സംഘം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.കെയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള വിശ്വാസീസമൂഹം വാർഷിക തീർത്ഥാടനം നടത്തുന്ന മരിയൻ തീർത്ഥാടനകേന്ദ്രം കൂടിയാണ് ഔർ ലേഡി ഓഫ് വാത്‌സിംഗ്ഹാം ബസിലിക്ക.

വാത്‌സിംഗ്ഹാം മാതാവിന്റെ സന്ദേശവും നൂറ്റാണ്ടുകളുടെ പൗരാണികതയുള്ള ദൈവാലയത്തിന്റെ പ്രാധാന്യവും കൂടുതൽ പ്രഘോഷിക്കാൻ പുതിയ തീരുമാനം സഹായകമാകുമെന്ന് ഔർ ലേഡി ഓഫ് വാത്‌സിംഗ്ഹാം ബസിലിക്കാ റെക്ടർ മോൺ. ഫിലിപ്പ് മോഗർ അഭിപ്രായപ്പെട്ടു. 11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മരിയഭക്തയായിരുന്ന പ്രഭ്വി റിച്ചൽ ഡിസ്ഡി ഫെവെച്ചാണ് വാൽസിംഗ്ഹാമിൽ ദൈവാലയം നിർമിച്ചത്.

കന്യകാമറിയത്തിനു വേണ്ടി സവിശേഷമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കേ, കന്യാമറിയം നൽകിയ ദർശനം അവരെ ദൈവാലയ നിർമാണത്തിലേക്ക് നയിക്കുകയായിരുന്നു. തനിക്ക് മംഗളവാർത്ത ലഭിക്കുകയും തിരുക്കുടുംബം ഏറെനാൾ ജീവിക്കുകയും ചെയ്ത നസ്രത്തിലെ ഭവനം പരിശുദ്ധ അമ്മ പ്രഭ്വിയ്ക്ക് ദർശനത്തിൽ കാണിച്ചുകൊടുത്തു. അതിന്റെ ഓർമയ്ക്കായി വാൽസിംഗ്ഹാമിൽ ഒരു ദൈവാലയം നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ നിർദേശം ശിരസാവഹിച്ചതിന്റെ ഫലമായാണ് ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന വിശേഷണത്തോടെ വാത്സിംഗ്ഹാം ദൈവാലയം യാഥാർത്ഥ്യമായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?