Follow Us On

19

April

2024

Friday

വിഴിഞ്ഞം സമരം ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം

വിഴിഞ്ഞം സമരം  ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം

കൊച്ചി: വിഴിഞ്ഞം സമരം ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. മത്സ്യത്തൊഴിലാളി സമരത്തെ നിക്ഷിപ്ത താല്പര്യത്തോടെ എതിര്‍സമരം ചെയ്യുന്ന വിഭാഗത്തിന്റെ ഒത്താശയോടുകൂടി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണ്. നൂറില്‍പരം കേസുകള്‍ ഇതിനോടകം എടുത്തിട്ടുണ്ട്. അതിനുപുറമേ വീണ്ടും ആര്‍ച്ച് ബിഷപ്പിനെ ഉള്‍പ്പെടെ ഗൂഢാലോചന കേസില്‍ പ്രതികളാക്കി കള്ളക്കേസുകള്‍ എടുത്ത്  സമരത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള നീക്കം ജനാധിപത്യ ഭരണകൂടത്തിന് ചേര്‍ന്നതല്ലെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍  സംസ്ഥാന സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആവശ്യങ്ങളൊക്കെ നടപ്പിലാക്കി എന്ന് പറയുന്ന സര്‍ക്കാര്‍ ഇതിനോടകം നടത്തിയ ചര്‍ച്ചകളില്‍ ഒന്നിന്റെയെങ്കിലും മിനിട്‌സ് പുറത്തുവിടാന്‍ തയാറാകണം. പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കി കാണിക്കാന്‍ 5,500 രൂപ വാടകയ്ക്ക് ഒരു കുടുംബത്തെയെങ്കിലും സിമന്റ് ഗോഡൗണില്‍ നിന്ന് വാടകവീട്ടിലേക്ക് ഈ തുകയ്ക്ക് പുനരുധിവസിപ്പിച്ച് കാണിക്കാനും തയാറാകണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നേരെ എന്തും ആകാമെന്ന  നിലപാട് പുനഃപരിശോധിച്ച്, സമരം ജനാധിപത്യപരമായി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്   കെഎല്‍സിഎ  സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ,  ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?