Follow Us On

19

April

2024

Friday

വിഴിഞ്ഞത്തെ പോലീസ് നടപടി ദൗര്‍ഭാഗ്യകരം: കെസിബിസി

വിഴിഞ്ഞത്തെ പോലീസ് നടപടി ദൗര്‍ഭാഗ്യകരം: കെസിബിസി

കൊച്ചി: വിഴിഞ്ഞത്തെ പോലീസ് നടപടി ദൗര്‍ഭാഗ്യകരമെന്ന് കെസിബിസി. മത്സ്യത്തൊഴിലാളി സമരത്തില്‍ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി വ്യക്തമാക്കി. തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത അധികാരികളും ജനപ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉള്‍പ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?