കൊച്ചി. വിഴിഞ്ഞത്ത് പ്രശ്ന പരിഹാരത്തിന് പ്രകോപനത്തിന്റെ വഴികളും ഇടപെടലുകളും ഗുണകരമാവില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് കെആര്‍എല്‍സിസി. തിരുവനന്തപുരം അതിരൂപതാധ്യക്ഷനെതിരെ കേസെടുത്ത് തീരദേശ ജനസമൂഹത്തെ പ്രകോപിപ്പിക്കാതെ സമാധാനപരമായ നടപടികളിലൂടെ പ്രശ്ന പരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു.
സമാധാനത്തിനായുള്ള വഴികള്‍ അടയക്കാതെ തുറന്നിടുകയാണ് വേണ്ടത്. തീരദേശ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെയും അവരുടെ വൈകാരിക അവസ്ഥയേയും ഗൗരവത്തോടെയാണ് സമീപി ക്കേണ്ടത്. 130 ദിവസത്തിലധികമായി സമരം ചെയ്യുന്നവരുടെ മാനസിക വൈകാരിക അവസ്ഥയും സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് ബിഷപ് ജോസഫ് കരിയില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *