Follow Us On

31

January

2023

Tuesday

വിഴിഞ്ഞം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ ന്യായീകരണില്ലാത്തത്: കെസിബിസി

വിഴിഞ്ഞം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ ന്യായീകരണില്ലാത്തത്: കെസിബിസി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാ ടുകളെ ന്യായീകരിക്കാനാവില്ലെന്ന് കെസിബിസി. പ്രശ്നപരിഹാരത്തിലേക്ക് നയിക്കുന്നതാകണം ഉത്തരവാദിത്തപ്പെട്ടവരുടെ പ്രസ്താവനകളും ഇടപെടലുകളുമെന്ന് കെസിബിസി പ്രസ്താവനയില്‍ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യതൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം 130 ദിവത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമുഖത്ത് ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.  സമരത്തിന് നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസിനും  വൈദികര്‍ക്കും എതിരെ കേസെടുത്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്.  ന്യായമായ അവകാശങ്ങള്‍  ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസ ക്തമാകാ നുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാ യിരുന്നു.
രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദേശ്യപരവുമാണ്.  ഇന്നലെ ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തേണ്ടതാണെന്നും ഈ സമരം കൂടുതല്‍ വഷളാകാതെ എത്രയും വേഗം പരിഹരിക്കപ്പെടാന്‍ വേണ്ട സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?