Follow Us On

22

September

2023

Friday

ഈജിപ്തിൽ 125 ക്രൈസ്തവ ആരാധനാലയങ്ങൾക്ക്  അംഗീകാരം; ദൈവത്തിന് നന്ദി പറഞ്ഞ് വിശ്വാസീസമൂഹം

ഈജിപ്തിൽ 125 ക്രൈസ്തവ ആരാധനാലയങ്ങൾക്ക്  അംഗീകാരം; ദൈവത്തിന് നന്ദി പറഞ്ഞ്  വിശ്വാസീസമൂഹം

കെയ്റോ: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിൽ 125 ക്രൈസ്തവ ആരാധനാലയങ്ങൾക്കുകൂടി അംഗീകാരം നൽകിയ ഈജിപ്ഷ്യൻ ഭരണകൂടത്തിന്റെ നടപടി സ്വാഗതം ചെയ്തും ദൈവത്തിന് നന്ദി പറഞ്ഞും വിശ്വാസീസമൂഹം. സർക്കാർ അനുമതിയില്ലാതെ നിർമിച്ച ക്രിസ്ത്യൻ ദൈവാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും നിയമപരമായ അനുമതി നൽകാൻ രൂപീകരിച്ച 2016ലെ നിയമപ്രകാരമാണ് ഈ നടപടി.

ഇതോടെ, 2017നുശേഷം ഈജിപ്തിൽ ലൈസൻസ് ലഭിക്കുന്ന ദൈവാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും എണ്ണം 2526 ആയി. 2022 ഏപ്രിലിലും ഇതുപോലെ 239 ആരാധനാലയങ്ങൾക്ക് നിയമപരമായ അംഗീകാരം ലഭിച്ചിരുന്നു. ലൈസൻസിന് അപേക്ഷിച്ച ദൈവാലയങ്ങളുടെ സ്ഥിതിയെക്കുറിച്ച് അവലോകനം ചെയ്ത ശേഷം പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലിയാണ് അംഗീകാരം നൽകിയത്.

ദൈവാലയങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമം 2016ലാണ് ഈജിപ്ത് പാർലമെന്റ് പാസാക്കിയത്. ഇതിന്റെ ഭാഗമായി 2017ൽ പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതിയും നിലവിൽ വന്നു. ഒരു ക്രിസ്ത്യൻ പ്രതിനിധി, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ആറ് സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ, രഹസ്യാന്വേഷണ, ഭരണനിർവഹണ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 10 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്.

മുൻകാലങ്ങളിൽ രഹസ്യാന്വേഷണ, സുരക്ഷാ ഏജൻസികളായിരുന്നു ദൈവാലയങ്ങൾക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. ഇത് സങ്കീർണതകൾ ഏറെയുള്ള നടപടിക്രമമായിരുന്നതിനാൽ അനുമതി ലഭിക്കാതെയായിരുന്നു ദൈവാലയ നിർമാണം. നിയമപരമല്ലാത്ത ദൈവാലയങ്ങൾ നിർമിച്ചതിന്റെ പേരിൽ ഇസ്ലാമിക മൗലീകവാദികളുടെ ആക്രമണത്തിനും ക്രൈസ്തവർ ഇരയായിട്ടുണ്ട്.

അതിനാൽ ദൈവാലയങ്ങൾക്ക് നിയമ സാധുത നൽകുന്ന നടപടി മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന നല്ല മാറ്റങ്ങളുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഈ നടപടി ക്രൈസ്തവരുടെ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രസിഡന്റ് സിസിയുടെ വ്യക്തിപരമായ പ്രതിജ്ഞാബദ്ധതയുടെ അടയാളമാണെന്ന് ‘ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്’ സ്ഥാപക പ്രസിഡന്റ് മെർവിൻ തോമസ് പറഞ്ഞു.

അനൗദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ 10 കോടിയോളം വരുന്ന ജനസംഖ്യയിൽ ക്രൈസ്തവ ജനസംഖ്യ 15%ത്തിലും താഴെയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?