Follow Us On

31

January

2023

Tuesday

പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍

പാലാ രൂപതാ  ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍

പാലാ: നാല്പതാമത് പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30 മുതല്‍ 8.30 വരെയാണ് കണ്‍വന്‍ഷന്‍. അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പൂരിയര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ടീം അഞ്ച് ദിവസത്തെ കണ്‍വന്‍ഷന്‍ നയിക്കും. ഇതിന് മുന്നോടിയായി ബൈബിള്‍ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് ഒരുക്കമായിട്ടുള്ള ധ്യാനം പാലാ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്നു. മോണ്‍. സെബാസ്റ്റിയന്‍ വേന്താനത്ത് ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. നോബിള്‍ തോട്ടത്തില്‍ (സെഹിയോന്‍ അട്ടപ്പാടി) ധ്യാനം നയിക്കും. പാലാ രൂപതയിലെ എല്ലാ കരിസ്മാറ്റിക് ശുശ്രൂഷകരും രൂപതാ കൂട്ടായ്മാ ഭാരവാഹികളും ഒരുക്ക ധ്യാനത്തില്‍ പങ്കെടുത്തു. രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?