തൊടുപുഴ: ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായ തൊടുപുഴ മേഴ്‌സി ഷ്‌റൈനില്‍ കരുണയുടെ നാഥയും സ്വര്‍ഗരാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ 30 മുതല്‍ ഡിസംബര്‍ എട്ടുവരെ നടക്കും. ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍, ഫാ. മാത്യൂസ് മാളിയേക്കല്‍, ഫാ. സനല്‍ നെടുങ്ങാട്ട്, ഫാ. ആന്റണി ഉരുളിയാനിക്കല്‍ സിഎംഐ, ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ. അരുണ്‍ ഇലവുങ്കല്‍ ഒഎഫ്എം, ഫാ. മാത്യു കക്കാട്ടുപിള്ളില്‍ വിസി എന്നിവര്‍ വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ എട്ടിനുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞ് 3.45-ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഫാ. വിനില്‍ കുരിശുതറ സിഎംഎഫ് കാര്‍മികത്വം വഹിക്കും. റവ. ഡോ. ഡോമിനിക് വെച്ചൂര്‍ തിരുനാള്‍ സന്ദേശം നല്‍കും.
Leave a Comment
Your email address will not be published. Required fields are marked with *