എറണാകുളം: നീതി നിഷേധിക്കപ്പെട്ടതിനാല്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തില്‍ വിളിച്ചുപറയുന്ന ഒരു ജനതയെ മതതീവ്രവാദികളെന്നും വികസ നവിരോധികളെന്നും മുദ്രകുത്തുന്ന സമീപനം ശരിയല്ലെന്ന് സീറോമലബാര്‍സഭ അല്മായ ഫോറം. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പിനെയും സഹായമെത്രാനെയും അകാരണമായി പ്രതികളാക്കിയെടുത്ത കേസ് അപലപനീയമാണ്. തലസ്ഥാനത്ത് ഒരു ജനത മുഴുവന്‍ സമരമുഖത്താണ്. ജനകീയ സമരത്തെ ഇടതുപക്ഷസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ പൊതുസമൂഹത്തിന് സംശയങ്ങളുണ്ട്. കടലിലുള്ളത് കവരാന്‍ കൂട്ടുകൂടുന്ന കുത്തകക ള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് അനുദിനം തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്.
ന്യായമായ സമരത്തിലൂടെ പ്രകടിപ്പിക്കുന്ന വിയോജിപ്പുകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ജീവന്മരണപോരാട്ടത്തെ അസഹിഷ്ണുതയോടെ നേരിടുന്ന സര്‍ക്കാര്‍ നടപടികള്‍ വേദനയുളവാക്കുന്നതാണ്. നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട് സിമന്റ് ഗോഡൗണില്‍ കഴിയേണ്ടിവരുന്ന ജനതയുടെ മുറവിളി കേള്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സന്നദ്ധമാകണമെന്ന് അല്മായ ഫോറം ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *