കൊച്ചി: ലഹരി മാഫിയയെ സര്‍ക്കാര്‍ അമര്‍ച്ച ചെയ്യണമെന്ന് ബിഷപ് യൂഹാനോന്‍ മാര്‍ തെയ ഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള രൂപതാ ഡയറക്ടേഴ്സും സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തു. ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ദേവസ്യാ പന്തലൂക്കാരന്‍, ഫാ. സ്കറിയാ പതാലില്‍, ഫാ. ആന്റണി ടി.ജെ, ബോണി, ജെസി ഷാജി, തോമസ്കുട്ടി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *