Follow Us On

31

January

2023

Tuesday

വിഴിഞ്ഞം സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണം

വിഴിഞ്ഞം സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കണം

കൊച്ചി: വിഴിഞ്ഞം സമരം അടിയന്തരമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വിഴിഞ്ഞത്ത് മത്സ്യ ത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിക്കരുത്. ജനാധി പത്യപരമായ രീതിയില്‍ ഭരണകൂടം ഇടപെട്ട്  പ്രശ്‌നപരിഹാരം കാണണം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.

ഗോഡൗണിലും മറ്റുമായി കഴിയുന്ന ആളുകള്‍ക്ക് അടിയന്തര പുനരധിവാസം ഉറപ്പാക്കണം.  അനുഭവത്തിന്റെ വെളിച്ചത്തില്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്ന തീരശോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള ആശങ്കകള്‍ പരിഹരിക്കപ്പെടണം. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികള്‍ എന്നും വികസന വിരോധികള്‍ എന്നും വിളിക്കുന്നതൊന്നും പ്രശ്‌നപരിഹാരത്തിന് ഉപകരിക്കില്ല. എല്ലാവരേയും ഉള്‍ക്കൊണ്ട് എല്ലാവര്‍ക്കും വേണ്ടിയാകണം വികസന പദ്ധതികള്‍.  വികസനത്തിന്റെ ഇരകളായി മാത്രം ഒരു കൂട്ടര്‍ മാറുകയും, വികസനത്തിന്റെ ഗുണഭോക്താക്കളായി ചുരുക്കം ചിലര്‍  മാത്രം മാറുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെമന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?