തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമെന്ന് വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യ സമിതി. അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി കഴിഞ്ഞ 130ലേറെ ദിവസമായി സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ രാജ്യദ്രോഹികള്‍ ആണെന്ന് ചിത്രീകരിക്കുന്ന സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും നടപടി അപലനീയമാണ്. വസ്തുതാ വിരുദ്ധവും അസത്യവുമായ കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിച്ച് കേരളീയ ജനതയെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. വര്‍ഗീയ ശക്തികളോട് കൂട്ടുചേര്‍ന്ന് സമരം തകര്‍ക്കാനുള്ള അവിഹിത മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഡിസംബര്‍ 11 ന് ശംഖുമുഖം കടല്‍തീരത്ത് മത്സ്യത്തൊഴി ലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമര സംഗമം സംഘടിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്ന സംഘടനകളും അക്കാദമിക്കുകയും ആക്ടിവിസ്റ്റുകളും സംഗമത്തില്‍ പങ്കാളികളാകും. ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും, മുംബൈ ദഹാനുവില്‍ അദാനിയുടെ 64,000 കോടി രൂപയുടെ തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന വദ്ധവാന് സമരസമിതിയും സമരസംഗമത്തില്‍ പങ്കെടുക്കും.
യോഗത്തില്‍ അഡ്വ. ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ലാബറിന്‍ യേശുദാസ്, ജോസഫ് ജൂഡ്, എന്‍. സുബ്രഹ്മണ്യന്, അഡ്വ. ബിനോയി തോമസ്, ഡോ. സജിത, ഡോ. ജോസ്കുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക സംഘടനകള്‍ സംയുക്ത മായിട്ടാണ് ഐക്യദാര്‍ഢ്യ സമിതിക്ക് രൂപം നല്‍കിയത്.
Leave a Comment
Your email address will not be published. Required fields are marked with *