Follow Us On

29

February

2024

Thursday

ഗൾഫിലെ സീറോ മലബാർ വിശ്വാസികളുടെ സഭാ സ്‌നേഹവും തീക്ഷ്ണതയും അഭിനന്ദനീയം: മാർ ജോസഫ് പെരുന്തോട്ടം

ഗൾഫിലെ സീറോ മലബാർ വിശ്വാസികളുടെ സഭാ സ്‌നേഹവും തീക്ഷ്ണതയും അഭിനന്ദനീയം:  മാർ ജോസഫ് പെരുന്തോട്ടം

ദുബായ്: ഗൾഫ് രാജ്യങ്ങളിലെ സീറോ മലബാർ വിശ്വാസികളുടെ സഭാ സ്നേഹവും തീക്ഷ്ണതയെയും അഭിനന്ദിച്ച് ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയത്തിലെ സീറോ മലബാർ സഭാംഗങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസ ജീവിതത്തിലും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന വിശ്വാസികൾ സഭയുടെ അമൂല്യ സമ്പത്താണ്. പ്രവാസ ജീവിതത്തിലും അവർ പ്രകടിപ്പിക്കുന്ന വിശ്വാസ തീക്ഷ്ണത അത്ഭുതപ്പെടുത്തുകയാണ്, അവരെപ്രതി അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അർപ്പിച്ച ദിവ്യബലിയിൽ മാർ പെരുന്തോട്ടമായിരുന്നു മുഖ്യകാർമികൻ.

തുടർന്ന് സമ്മേളന നഗരിയായ ഗേൾസ് സ്‌കൂൾ അങ്കണത്തിലേക്ക് വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. എസ്.എം.സി പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓൺലൈനിലൂടെ സന്ദേശം നൽകി. സതേൺ അറേബ്യ വികാരിയാത്തിന്റെ അധ്യക്ഷൻ ബിഷപ്പ് ഡോ. പൗലോ മാർട്ടിനെല്ലി അനുഗ്രഹ പ്രഭാഷണം നടത്തി. വാർഷികത്തോട് അനുബന്ധിച്ച് ‘അവനോടൊപ്പം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ഡിജിറ്റൽ സുവനീന്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ഇടവക വികാരി ഫാ. ലെന്നി കോന്നോലി കപ്പൂച്ചിൻ, മലയാളം സമൂഹത്തിന്റെ ഡയറക്ടർ ഫാ. വർഗീസ് കോഴിപ്പാടൻ കപ്പൂച്ചിൻ, വിപിൻ വർഗീസ്, എസ്.എം.സി ജോയിന്റ് സെക്രട്ടറി ഷാജി ജോർജ്, ബെന്നി മാത്യു, മാത്യു ആന്റണി, ബെന്നി തോമസ് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു. അയ്യായിരത്തിൽപ്പരം വിശ്വാസികളാണ് സംഗമത്തിൽ പങ്കെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?