Follow Us On

29

March

2024

Friday

ഇവര്‍ ബഥനിയുടെ ഇരട്ട സഹോദരന്മാര്‍

ഇവര്‍ ബഥനിയുടെ ഇരട്ട സഹോദരന്മാര്‍

ജയ്‌സ് കോഴിമണ്ണില്‍

ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മലങ്കര സഭയില്‍ വൈദികര്‍ക്കായി സ്ഥാപിച്ച ഓര്‍ഡര്‍ ഓഫ് ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (ഒഐസി) എന്ന ബഥനി മിശിഹാനുകരണ സന്യാസ സമൂഹത്തില്‍ ശുശ്രൂഷ ചെയ്തുവരുന്ന ഇരട്ട സഹോദരങ്ങളാണ് ഫാ. ബെനഡിക്ട് മൂഴിക്കരയും ഫാ. ഡൊമിനിക് മൂഴിക്കരയും. കൊല്ലം ജില്ലയിലെ നല്ലില മൂഴിക്കര ഒ. പാപ്പച്ചന്റെയും കുട്ടിയമ്മയുടെയും ഇരട്ടമക്കളാണ് ഇവര്‍. മാവേലിക്കര രൂപതയിലെ പുളിയല സെന്റ് ജോസഫ്‌സ് മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളാണ്.

നല്ലില ഗവണ്‍മെന്റ് യുപിഎസ്, കുണ്ടറ മുഖത്തല സെന്റ് ജൂഡ് എച്ച്എസ് എന്നിവിടങ്ങളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ വിദ്യാഭ്യാസം. ബെനഡിക്ട് 1996-ല്‍ തിരുവല്ല ബഥനി ആശ്രമത്തില്‍ വൈദികപരിശീലനത്തിനു ചേര്‍ന്നപ്പോള്‍ 2001-ലാണ് ഡൊമിനിക് ബഥനിയില്‍ അംഗമാകുന്നത്; തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമത്തില്‍. ബെനഡിക്ട് തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍നിന്നാണ് ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയത്. പൂനാ ജ്ഞാനദീപ വിദ്യാപീഠത്തില്‍നിന്ന് രണ്ടുപേരും ഫിലോസഫി, തിയോളജി പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ബെനഡിക്ടിന് 2009 നവംബര്‍ 19-ന് തിരുവല്ലാ ബഥനി ആശ്രമത്തില്‍വച്ച് ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് വൈദികപട്ടം നല്‍കി.

ഡൊമിനിക്ക് 2012 ജനുവരി 19-ന് മൈലപ്രായില്‍വച്ച് ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. ഫാ. ബനഡിക്ട് തിയോളജിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയിട്ടുണ്ട്. സഭാചരിത്രത്തില്‍ ലൈസന്‍ഷ്യേറ്റ് കരസ്ഥമാക്കിയത് ബെല്‍ജിയം ലുവെന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും. ഫാ. ഡൊമിനിക്ക് 2022-ല്‍ റോമിലെ ലാറ്ററന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രപഠനം ആരംഭിച്ചു.

ഇരുവരും വിവിധ കാലഘട്ടങ്ങളില്‍ ഒരേ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. നാലാഞ്ചിറ ദൈവാലയത്തില്‍ രണ്ടുപേരും അസിസ്റ്റന്റ് വികാരിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോട്ടവട്ടം ബഥനി ആശ്രമത്തിലും മൈലം-കുറ ഇടവകകളിലും ഇരുവരും ശുശ്രൂഷ ചെയ്തു. ഡല്‍ഹി-ഗുഡ്ഗാവ് രൂപതയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് ഘാസിബാദിലെ ആദ്യ മലങ്കര കത്തോലിക്കാ ദൈവാലയം ഫാ. ബനഡിക്ടാണ് പണി കഴിപ്പിച്ചത്. ഫാ. ബെനഡിക്ട് പൂനാ-കട്ക്കി രൂപതയിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഫാ. ഡൊമിനിക്ക് പത്തനംതിട്ട തൈക്കാവ് മൗണ്ട് താബോര്‍ ധ്യാനകേന്ദ്രം ഡയറക്ടറായിരുന്നു. നെടുമങ്ങാട് കുളപ്പട ശാന്തിഗിരി ധ്യാനകേന്ദ്രത്തില്‍ ഡയറക്ടറും പ്രൊക്കുറേറ്ററുമായിരുന്നിട്ടുണ്ട്. ഫാ. ബനഡിക്ട്, മലങ്കര സുറിയാനി കത്തോലിക്കാ സുവിശേഷസംഘം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ സുവിശേഷസംഘത്തിന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറിയാണ്. ഇരുവര്‍ക്കും രണ്ട് സഹോദരങ്ങള്‍കൂടിയുണ്ട്-സൈമണും ഷീലയും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?