Follow Us On

22

February

2024

Thursday

ഹോളിവീൻ ആഘോഷങ്ങളുമായി പാശ്ചാത്യ സഭ

ഹോളിവീൻ ആഘോഷങ്ങളുമായി പാശ്ചാത്യ സഭ

വത്തിക്കാന്‍ സിറ്റി: പൈശാചിക ആഘോഷമായി മാറിയിട്ടുള്ള ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം ‘ഹോളിവീൻ’ ആഘോഷങ്ങളുമായി വിവിധ പാശ്ചാത്യ സഭകൾ. യൂറോപ്യൻ രാജ്യങ്ങളിലെയും അമേരിക്കയിലെയും വിവിധ രൂപത – ഇടവകാ കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന ആഘോഷങ്ങളിൽ വിശുദ്ധരുടെ ജീവിതം മനസ്സിലാക്കാൻ കഴിയും വിധം വസ്ത്രവിധാനങ്ങള്‍ അണിഞ്ഞും അവരുടെ മാതൃക പിന്തുടർന്നുംആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഹോളിവീൻ ആഘോഷങ്ങളിൽ പങ്കെടുത്തത് ശ്രദ്ധേയമായി. 2002ൽ പാരീസിലാണ് ഹോളിവീൻ ആഘോഷങ്ങൾക്ക് തുടക്കമായത്.
സകല വിശുദ്ധരുടെ തിരുനാള്‍ തലേന്ന് പൈശാചികമായ രീതിയിലാണ് ഹാലോവീന്‍ ആഘോഷങ്ങള്‍ യൂറോപ്യൻ രാജ്യങ്ങളില്‍ നടക്കുന്നത്. പൈശാചികമായ വേഷമണിഞ്ഞുള്ള ഹാലോവീന്‍ ആഘോഷത്തില്‍ നിന്നും പുതുതലമുറയെ രക്ഷിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പാശ്ചാത്യ സഭകള്‍ ഹോളിവീൻ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഹാലോവീന്‍ പൈശാചികമാണെന്ന് വത്തിക്കാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരിന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?