Follow Us On

22

February

2024

Thursday

തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച്‌ ഫ്രാന്‍സിസ് പാപ്പ

തനിക്കു വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച്‌ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സഭാതനയരെ വിശ്വാസത്തിൽ നയിക്കുന്നതിനുള്ള ശക്തിലഭിക്കുന്നതിന് തനിക്കായി പ്രാർത്ഥിക്കാൻ ആഗോള വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. നവംബര്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് പാപ്പയുടെ അഭ്യർത്ഥന. ഇന്നലെ പ്രസിദ്ധീകരിച്ച സ്പാനിഷ് ഭാഷയിലുള്ള പാപ്പയുടെ വീഡിയോ സന്ദേശത്തിൽ വിശ്വാസികളുടെ പ്രാർത്ഥന തനിക്ക് ശക്തി പ്രദാനം ചെയ്യുകയും പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് കാര്യങ്ങൾ വിവേചിച്ചറിയാനും സഭയെ അനുയാത്ര ചെയ്യാന്‍ തന്നെ സഹായിക്കുമെന്നും പറഞ്ഞു.

ഒരാൾ പാപ്പയായി എന്നതുകൊണ്ട് അയാൾക്ക് മനുഷ്യത്വം നഷ്ടപ്പെടില്ല. പ്രത്യുത, ദൈവത്തിൻറെ വിശുദ്ധരും വിശ്വസ്തരുമായ ജനതയോടുചേർന്ന് തന്റെ മാനവികതയിൽ അയാൾ അനുദിനം വളരുന്നു. നമ്മുടെ പിതാവായ ദൈവത്തെപ്പോലെ, പത്രോസിന്റെ പിൻഗാമി കൂടുതൽ സ്നേഹവും കരുണയും, ക്ഷമയും ഉള്ളവനായിരിക്കാൻ പഠിക്കുന്നു. കഠിനമായി വിധിക്കപ്പെടുമെന്ന അവബോധത്താൽ എല്ലാ പാപ്പമാർക്കും അവരുടെ പേപ്പല്‍ സ്ഥാനത്തിന്റെ തുടക്കത്തിൽ, ഈ ഭയവും അസ്വസ്ഥതയും ഉണ്ടായിരുന്നുവെന്ന് തനിക്ക് ഊഹിക്കാൻ കഴിയും. പാപ്പ ആരായാലും അദ്ദേഹത്തിന് പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കാനും, ആ സഹായത്തോടു തുറവിയുള്ളവനായിരിക്കാനും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. യേശു ഭരമേല്പിച്ച അജഗണത്തെ എന്നും പരിശുദ്ധാത്മാവിൻറെ സഹായത്തോടുകുടി വിശ്വാസത്തിൽ അനുനയിക്കുകയെന്ന തന്റെ ദൗത്യനിർവ്വഹണത്തിന് പ്രാർത്ഥന ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?