Follow Us On

22

February

2024

Thursday

ഡിസംബറില്‍ വീണ്ടും ദുബായ് സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ

ഡിസംബറില്‍ വീണ്ടും ദുബായ് സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പ വീണ്ടും യു എ ഇ സന്ദർശിക്കുമെന്ന് സൂചന.അടുത്ത മാസം ഒന്ന് മുതൽ മൂന്നു വരെ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള COP28 കോൺഫറൻസിൽ പകെടുക്കുന്നതിന് താൻ ദുബായിലേക്ക് പോകുമെന്ന് ഫ്രാൻസിസ് പാപ്പ ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇറ്റാലിയൻ ടെലിവിഷൻ നെറ്റ്‌വർക്കായ ‘RAI’ക്കു നൽകിയ അഭിമുഖത്തിനിടെയാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. സന്ദർശനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് 2019 ലായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രത്തിലിടം നേടിയ പ്രഥമ യു‌എ‌ഇ സന്ദര്‍ശനം. ജോർദാൻ ഉൾപ്പടെ മറ്റ് ആറ് അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്.

പത്രോസിന്റെ പിൻഗാമിയായി 2013 ൽ സ്ഥാനമേറ്റതിനു ശേഷം നിരവധി തവണ പരിസ്ഥിതി നാശത്തെ കുറിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള അദ്ദേഹം ആ വിഷയവുമായി ബന്ധപ്പെട്ട് 2015ൽ ‘ലൗദത്തെ സി ‘ എന്ന അപ്പസ്തോലിക ലേഖനവും കഴിഞ്ഞ മാസം നടന്ന ‘സിനഡാലിറ്റി’യെക്കുറിച്ചുള്ള സിനഡിനിടയിൽ ‘ലൗദത്തെ ദെയും’എന്ന പേരിൽ അതിന്റെ തുടർച്ചയും പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പാപ്പ പങ്കെടുക്കുന്ന യുഎന്‍ കോണ്‍ഫറന്‍സ് ആഗോള തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് നിരീക്ഷകർ പറയുന്നു. ദുബൈ എക്സ്പോ സിറ്റിയിലാണ് 2023 ലെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്റെ 28-ാമത് സമ്മേളനംനടക്കുക. 1992 ലെ ആദ്യത്തെ യുഎൻ കാലാവസ്ഥാ ഉടമ്പടി മുതൽ എല്ലാ വർഷവും നടക്കുന്ന സമ്മേളനമാണിത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?