Follow Us On

22

February

2024

Thursday

മയക്കുമരുന്നിനെതിരെ പ്രത്യേക നിയോഗവുമായി മെക്സിക്കൻ രൂപതാ മെത്രാൻ ഗ്വാഡലൂപ്പയില്‍

മയക്കുമരുന്നിനെതിരെ പ്രത്യേക നിയോഗവുമായി മെക്സിക്കൻ രൂപതാ മെത്രാൻ ഗ്വാഡലൂപ്പയില്‍

മെക്സിക്കോ സിറ്റി: മയക്കുമരുന്ന് കടത്തുമൂലം ക്രമസമാധാനം തകർന്ന തന്റെ രൂപതയ്ക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നിയോഗവുമായി മെക്സിക്കന്‍ രൂപതാ മെത്രാൻ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പയില്‍. അപ്പാറ്റ്സിൻഗാൻ രൂപതയുടെ മെത്രാൻ ബിഷപ്പ് ക്രിസ്റ്റോബാൽബാൾ ഗാർസിയയാണ് ഗ്വാഡലൂപ്പ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെത്തി സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചത്. ‘സമാധാനത്തിനുവേണ്ടി നിലവിളിക്കുന്ന തീർത്ഥാടകർ’ എന്ന ആപ്തവാക്യവും പേറി അറുനൂറോളം വരുന്ന തീർത്ഥാടകരും ബിഷപ്പിനെ അനുഗമിച്ചിരുന്നു. മയക്കുമരുന്നിന്റെ പ്രശ്നങ്ങൾ രൂക്ഷമായി ബാധിച്ച മിചോക്കൻ സംസ്ഥാനത്താണ് അപ്പാറ്റ്സിൻഗാൻ. ലോകത്തെ ഏറ്റവും പ്രശ്ന ബാധിതമായ നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈ നഗരം . സമാധാനത്തിനായാണ് തങ്ങൾ വന്നിരിക്കുന്നതെന്നും അതിനാൽ ഈ നിലവിളി ആകാശ വിതാനങ്ങളിലേക്ക് ഉയര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.

അരക്ഷിതാവസ്ഥയും അക്രമവും അനുഭവിക്കുന്നവർക്കും പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും വേണ്ടി ബിഷപ്പ് ഗ്വാഡലൂപ്പയിലെ മരിയന്‍ സന്നിധിയില്‍ പ്രാർത്ഥിച്ചു. നിരവധി ആളുകൾക്കും, സമൂഹങ്ങൾക്കും ജീവിക്കാൻ സാധിക്കാത്ത അവസ്ഥ രൂപപ്പെട്ടിരിക്കുന്നതിനാൽ തങ്ങളുടെ രൂപതയ്ക്ക് സമാധാനം ഏറ്റവും ആവശ്യമാണെന്ന് ബിഷപ്പ് ക്രിസ്റ്റോബാൽബാൾ ഗാർസിയ പറഞ്ഞു. എല്ലാം മെത്രാന്മാർക്കും ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്കയിലേക്ക് തീർത്ഥാടനം നടത്താനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ദൈവ മാതാവ് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപ്പയിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?