വത്തിക്കാൻ സിറ്റി: ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും, പ്രവർത്തിക്കുന്നതും വിലക്കിക്കൊണ്ട് വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഉത്തരവ് ആവർത്തിച്ച് വത്തിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടുള്ളതിനാൽ ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് നിർദ്ദേശത്തിൽ പറയുന്നു.ഇത്തരം സംഘടനകളിൽ അംഗങ്ങളായിട്ടുള്ള ഏതൊരു സഭാ വിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡിക്കസ്റ്ററി വ്യക്തമാക്കി. കത്തോലിക്ക വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും മതബോധനം നടത്തണമെന്നും വിശ്വാസ തിരുസംഘം ആവശ്യപ്പെട്ടുണ്ട്. ഫ്രീമേസൺ സംഘടനകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കത്തോലിക്കർ ഗുരുതരമായ പാപത്തിന്റെ അവസ്ഥയിലാണെന്ന ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അംഗീകാരത്തോടെ അന്നത്തെ കർദിനാൾ ജോസഫ് റാറ്റ്സിംഗറും കോൺഗ്രിഗേഷൻ സെക്രട്ടറി ജെറോം ഹാമറും ഒപ്പിട്ട പ്രഖ്യാപനം ഇന്നും നിലനിൽക്കുന്നതായും വിശ്വസതിരുസംഘം വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *