വാഷിംഗ്ടണ്‍ ഡിസി: 2024 ജനുവരി 19-ന് നടക്കുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിയുടെ മുഖ്യപ്രമേയം ‘എല്ലാ സ്ത്രീകള്‍ക്കുമൊപ്പം, എല്ലാ കുട്ടികള്‍ക്കും വേണ്ടി’ എന്നതായിരിക്കും. അമ്മയെയും, കുഞ്ഞിനേയും പരിപാലിക്കണം എന്ന വസ്തുത എടുത്തുകാട്ടുന്നതാണ് പ്രമേയമെന്ന് റാലിയുടെ സംഘാടകരായ മാര്‍ച്ച് ഫോര്‍ ലൈഫ് എജ്യൂക്കേഷനും, ഡിഫന്‍സ് ഫണ്ടും അറിയിച്ചു. മാര്‍ച്ച് ഫോര്‍ ലൈഫ് പ്രസിഡന്റ് ജീന്‍ മാന്‍സിനിയാണ് റാലിയുടെ മുഖ്യപ്രമേയം പ്രഖ്യാപിച്ചത്.
ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും.
Leave a Comment
Your email address will not be published. Required fields are marked with *