Follow Us On

22

February

2024

Thursday

പ്രാർത്ഥനയാണ് തനിക്കേറ്റവും ആശ്വാസം നൽകുന്നതെന്ന് വിശ്വസുന്ദരി ഷെയ്നീസ് പ്ലാസിയോസ്

പ്രാർത്ഥനയാണ് തനിക്കേറ്റവും ആശ്വാസം നൽകുന്നതെന്ന് വിശ്വസുന്ദരി ഷെയ്നീസ് പ്ലാസിയോസ്

മനാഗ്വേ: ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ഈ വർഷത്തെ മിസ്‌ യൂണിവേഴ്സ് കിരീടം ചൂടിയ നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പ്ലാസിയോസ്. കിരീടധാരണത്തിനു ശേഷം മാധ്യമങ്ങൾക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് പ്ലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം’, ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുകാരിയായ മിസ് യൂണിവേഴ്‌സ് പറഞ്ഞു

കഴിഞ്ഞയാഴ്ച എല്‍ സാല്‍വദോറില്‍വച്ചായിരുന്നു മിസ് യൂണിവേഴ്സ് മത്സരങ്ങൾ നടന്നതും പ്ലാസിയോസ് കിരീടം ചൂടിയതും. മിസ്സ്‌ യൂണിവേഴ്സായി തിരഞ്ഞെടുക്കാപ്പെടുന്ന ആദ്യ നിക്കരാഗ്വേക്കാരിയാണ് അവർ . പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയുടേയും വൈസ് പ്രസിഡന്റ് റൊസാരിയോ മൂറില്ലോയുടേയും നേതൃത്വത്തിലുള്ള നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ പ്ലാസിയോസ് ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. 90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തിലാണ് പ്ലാസിയോസ്സിൻ്റെ കിരീടം നേട്ടം.
‘എനിക്ക് എന്റെ രാജ്യത്തേക്കുറിച്ച് സന്തോഷമുണ്ട്. ഇത് നമ്മുടെ, എന്റെ ജനതയുടെ വിജയമാണ്. എന്റെ രാജ്യത്തെ ജനങ്ങള്‍ ദേശീയപതാകയുമായി തെരുവുകളില്‍ ഈ വിജയം ആഘോഷിക്കുകയാണ്. ഇത് നമുക്ക് സന്തോഷവും പ്രതീക്ഷയും, യഥാര്‍ത്ഥ വിജയവും സമ്മാനിക്കുന്നു. താമസിയാതെ ഒരു ദിവസം എന്റെ മാതൃരാജ്യമായ നിക്കരാഗ്വേ യഥാര്‍ത്ഥ സ്വതന്ത്ര രാജ്യമാകുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. എല്ലാ വിജയങ്ങളും ആഘോഷിക്കുന്ന നിക്കരാഗ്വേന്‍ ജനത തങ്ങളുടെ രാജ്യം യഥാര്‍ത്ഥ സ്വതന്ത്ര രാജ്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞുകൊണ്ടാണ് അവർ അഭിമുഖം അവസാനിപ്പിച്ചത്.

2016-ലാണ് ഓഡിയോ വിഷ്വല്‍ നിര്‍മ്മാതാവും, മാനസികാരോഗ്യ കൗണ്‍സിലറുമായ പ്ലാസിയോസ് സൗന്ദര്യ മത്സരത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. 2020-ല്‍ മിസ്സ്‌ വേള്‍ഡ് നിക്കരാഗ്വേ, 2023-ല്‍ മിസ്സ്‌ നിക്കരാഗ്വേ കിരീടവും പ്ലാസിയോസ് നേടിയിട്ടുണ്ട്. ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ കടുത്ത മതപീഡനമാണ് നിക്കരാഗ്വേയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്നത്. മതഗല്‍പ്പ രൂപതാ മെത്രാനും, എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതിന് പുറമേ, അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹം ഉള്‍പ്പെടെ നിരവധി സന്യാസിനികളെയും രാജ്യത്തു നിന്നും പുറത്താക്കുകയും ചെയ്തിരുന്നു,

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?