Follow Us On

22

February

2024

Thursday

ശ്വാസകോശ സംബന്ധമായ പ്രശ്നമില്ല; പാപ്പയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വത്തിക്കാന്‍

ശ്വാസകോശ സംബന്ധമായ പ്രശ്നമില്ല; പാപ്പയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. കഴിഞ്ഞ ദിവസങ്ങളിലെ വിവിധ കൂടികാഴ്ചകൾ റദ്ദാക്കി ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്നും പാപ്പ പേപ്പൽ വസതിയായ  സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു.

പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയില്ലെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം നീക്കുന്നതിനായി കൂടുതൽ ചികിത്സയിലാണ് പാപ്പയെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെ, ജനക്കൂട്ടത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ കഴിയാത്ത ഫ്രാൻസിസ് പാപ്പ സാന്താ മാർത്തയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് പരിപാടിയിൽ പങ്കെടുത്തത്. ശ്വാസകോശത്തിലെ വീക്കത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ പാപ്പ, പങ്കെടുത്തവരുടെ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിക്കുകയും തയ്യാറാക്കിയ സന്ദേശം വായിക്കാൻ മോൺ. പൗലോ ബ്രൈദയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുപത്തിയൊന്നാം വയസ്സിൽ ശ്വാസകോശാവരണരോഗം ബാധിച്ച ഫ്രാൻസിസ് പാപ്പായുടെ ശ്വാസകോശത്തെ പൊതിയുന്ന കോശങ്ങൾക്കുണ്ടായ വീക്കം പരിഹരിക്കുന്നതിന് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കം ചെയ്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?