Follow Us On

22

February

2024

Thursday

അര്‍ജന്റീന; പുതിയ വൈസ് പ്രസിഡന്റിന്റെ കത്തോലിക്ക വിശ്വാസ നിലപാടുകൾ ചർച്ചയാകുന്നു

അര്‍ജന്റീന; പുതിയ വൈസ് പ്രസിഡന്റിന്റെ കത്തോലിക്ക വിശ്വാസ നിലപാടുകൾ ചർച്ചയാകുന്നു

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ നവംബര്‍ 19-ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രീഡം അഡ്വാന്‍സ് സഖ്യത്തില്‍പ്പെട്ട കത്തോലിക്ക വിശ്വാസിയും നിയുക്ത വൈസ്-പ്രസിഡന്റുമായ വിക്ടോറിയ വില്ലാർരുവലിന്റെ വിശ്വാസ സംബന്ധിയായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടുന്നു . രാഷ്ട്രീയ പ്രവർത്തക എന്ന നിലയില്‍ ദീർഘ നാളത്തെ പാരമ്പര്യമുള്ള വില്ലാർരുവല്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബ്യൂണസ് അയേഴ്സില്‍ നിന്നുള്ള നാല്‍പ്പത്തിയെട്ടുകാരിയായ അവർ, താനൊരു കത്തോലിക്ക വിശ്വാസിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

2019-ല്‍ ഔര്‍ ലേഡി ഓഫ് ലുജാന്‍ ബസിലിക്കയിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിന്റെ ചിത്രം നവമാധ്യമങ്ങളില്‍ പങ്കുവെച്ച വില്ലാർരുവല്‍, അര്‍ജന്റീനയുടെ മധ്യസ്ഥയായ ലുജാന്‍ മാതാവിന്റെ തിരുനാള്‍ ദിനസന്ദേശം ട്വീറ്റും ചെയ്തിരുന്നു.  ബ്യൂണസ് അയേഴ്സിന് സമീപമുള്ള ‘ഔര്‍ ലേഡി മീഡിയാട്രിക്സ്‌ ഓഫ് ഓള്‍ ഗ്രേസസ്’ ചാപ്പലിലെ ലാറ്റിന്‍ കുര്‍ബാനയിൽ പങ്കെടുക്കാറുള്ള വില്ലാർരുവല്‍ പരമ്പരാഗത ലത്തീന്‍ കുര്‍ബാനയിലും ഏറെ താത്പര്യം കാണിക്കുന്നുണ്ട്.

സ്പാനിഷ് മാധ്യമമായ ‘എല്‍ പായിസി’ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഭ്രൂണഹത്യയെ ശക്തമായി എതിര്‍ത്ത വില്ലാർരുവല്‍ ജീവിക്കുവാനുള്ള അവകാശത്തെ താന്‍ പിന്തുണക്കുകയാണെന്നും ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെന്നും ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുന്നത് വിശ്വാസപരമായ കാര്യം മാത്രമല്ലെന്നും അതൊരു ജീവശാസ്ത്രപരമായ ഉത്തരവാദിത്വം കൂടിയാണെന്ന് വ്യക്തമാക്കി. 2020-ല്‍ പാസാക്കിയ ഭ്രൂണഹത്യാ നിയമം റദ്ദാക്കുന്നതിനെ വില്ലാർരുവല്‍ പിന്തുണച്ചിരുന്നു. മറ്റൊരു മാധ്യമമായ ‘ഇന്‍ഫോബേ’ക്ക് നല്‍കിയ അഭിമുഖത്തില്‍  ഭ്രൂണഹത്യ നിയമത്തെ ‘വിനാശകരം’ എന്നാണവർ വിശേഷിപ്പിച്ചത്. സ്വവര്‍ഗ്ഗവിവാഹത്തെ അംഗീകരിച്ചുകൊണ്ട് 2010-ല്‍ പാസാക്കിയ മാര്യേജ് ഇക്വാളിറ്റി നിയമത്തെയും വില്ലാർരുവല്‍ ശക്തമായി എതിര്‍ത്തിരിന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?