Follow Us On

22

February

2024

Thursday

ഫ്രാൻസിസ് പാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി

ഫ്രാൻസിസ് പാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി

വത്തിക്കാന്‍ സിറ്റി: ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് പാപ്പ, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ദുബായിൽ നടക്കുന്ന COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് പാപ്പയുടെ സന്ദര്‍ശനം വത്തിക്കാന്‍ ഒഴിവാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും, യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടർമാരുടെ അഭ്യർത്ഥന ഖേദത്തോടെയാണ് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതെന്നും തുടര്‍ന്നു യാത്ര റദ്ദാക്കുകയുമായിരിന്നുവെന്നും ഏതെങ്കിലും വിധത്തിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ശ്രമിക്കുമെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി സമ്മേളനത്തില്‍ പങ്കെടുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വത്തിക്കാൻ തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. റോമിലെ ജെമെല്ലി ഹോസ്പിറ്റൽ സിടി സ്കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കും പാപ്പ വിധേയനായിരിന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?