Follow Us On

18

April

2024

Thursday

അബോർഷൻ ബക്കറ്റിൽ കിടന്ന പെൺകുട്ടിയാണിത്

അബോർഷൻ ബക്കറ്റിൽ കിടന്ന പെൺകുട്ടിയാണിത്

മുറ്റത്തും പറമ്പിലും പൂത്തുമ്പിയെപ്പോലെ തുള്ളിക്കളിക്കുന്ന പന്ത്രണ്ട് വയസുകാരി അനാമികയെ ഗുജറാത്തിലെ കച്ചിൽ വെച്ചാണ് കണ്ടത്.2001 ജനുവരി 26-ന് ഗുജറാത്തിലെ ഭുജിലും കച്ചിലും നടന്ന ഭൂകമ്പദുരിതബാധിരുടെ ഇന്നത്തെ ജീവിതാവസ്ഥയെക്കുറിച്ച് ശാലോം ടെലിവിഷന് വേണ്ടി ഡോക്യുമെന്ററി നിർമ്മിക്കുന്നതിനെത്തിയതായിരുന്നു ഞങ്ങൾ. രാജ്ഘട്ട് രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കച്ച് വികാസ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും കാണാനിടയായി. ഇവിടെ വെച്ചാണ് അനാമികയെ കാണു ന്നത്. മന്ദബുദ്ധികളായ കുട്ടികളും അന്ധരും ബധിരരും അംഗവൈകല്യമുള്ളവരും സാധാരണ കുട്ടികളും ഒരുമിച്ച് പഠിക്കുന്ന സെന്റ് സേവ്യേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അവൾ പഠിക്കുന്നത്. ഡാൻസിലും പ ഠനത്തിലും സ്‌പോർട്‌സിലും നീന്തലിലുമെല്ലാം മിടുമിടുക്കി.
അധ്യാപിക സിസ്റ്റർ സോഫിയാണ് ഈ പെൺകുട്ടിയുടെ കഥ പറഞ്ഞത്. രാജസ്ഥാനിലെ ഒരു സമ്പന്ന കുടുംബത്തിലെ കോളജ് പ്രഫസറുടെയും സ്‌കൂൾ അധ്യാപികയുടെയും മകളായിരുന്നു അനാമിക. നാല് പെൺമക്കളുള്ള കുടുംബത്തിലേക്ക് അഞ്ചാമത്തെ കുട്ടിയായാണ് അനാമികയുടെ ജനനം. ഏഴാം മാസം സ്‌കാൻ ചെയ്തപ്പോൾ ഗർഭസ്ഥശിശു പെ ൺകുഞ്ഞാണെന്നുള്ള അറിവ് ആ മാതാപിതാക്കളെ പരിഭ്രാന്തരാക്കി. ഇനിയും ഒരു പെൺകുഞ്ഞിനെക്കൂടി സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. പൂർണ വളർച്ചയെത്തിയ ഗർഭസ്ഥശിശുവിനെ അബോർഷനിലൂടെ കൊന്നുകളയാൻ ആ മാതാവ് തന്നെയാണ് സമ്മതം മൂളിയത്. രാജസ്ഥാനിലെ പല ഹോസ്പിറ്റലുകളിലും ഇക്കാര്യത്തിനായി അവർ പോയി. എന്നാൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാൻ ഡോക്ടർമാർ വിസമ്മതിച്ചു.
ഒടുവിൽ അതിർത്തി കടന്ന് അയൽസംസ്ഥാനമായ ഗുജറാത്തിൽ എത്തി. അവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ അതിക്രൂരമായി അബോർഷനു വിധേയമാക്കി. കുഞ്ഞിനെ ബക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് ആ അമ്മയും അപ്പനും സ്ഥലംവിട്ടു. പക്ഷേ അവൾ മരിച്ചില്ല. മണിക്കൂറുകൾക്കുശേഷം വെയ്സ്റ്റ് ബക്കറ്റിൽ ചെറിയൊരു അനക്കം ക്ലീനിങ്ങ് തൊഴിലാളികളിലൊരാൾ കണ്ടു. അയാൾ ഓടിപ്പോയി ഒരു ഡോക്ടറോട് വിവരം പറഞ്ഞു. അദ്ദേഹം പെട്ടെന്ന് തന്നെ പുറത്തേക്ക് വന്നു. പൊട്ടിയ ബക്കറ്റിൽ മാലിന്യങ്ങൾക്കൊപ്പം ഒരു ജീവനുള്ള മാംസപിണ്ഡം. ഞെട്ടിത്തരിച്ച് പോയ ആ നല്ല ഡോക്ടർ ഉടൻതന്നെ അടുത്തുള്ള മദർ തെരേസാ കോൺവെന്റിൽ വിവരം അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ കുട്ടിയെ ഏറ്റെടുത്തു. ഇൻക്വുബേറ്ററിൽ രണ്ടുമാസത്തോളം പരിചരിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. ‘നാമമില്ലാത്തവൾ’ എന്നർത്ഥമുള്ള അനാമിക എന്നാണ് അവൾക്ക് അവർ നൽകിയ പേര്.
അനാഥരായ മറ്റു കുട്ടികളോടൊപ്പം അനാമികയും വളർന്നു, മിടുമിടുക്കിയായി. ഒരു വയസ് കഴിഞ്ഞപ്പോൾ മുതൽ കുട്ടിയുടെ സൗന്ദര്യം കണ്ട് ധാരാളം പേർ അനാമികയെ ദത്തെടുക്കുവാൻ താല്പര്യം കാട്ടി. ദത്തെടുക്കലിന് കൊടുക്കുവാനുള്ള തയാറെടുപ്പിന്റെ ഭാഗമായുള്ള മെഡിക്കൽ ചെക്കപ്പിലാണ് അറിയുന്നത് അനാമിക ബധിരയും മൂകയുമാണെന്ന്. ക്രൂരമായ അബോർഷനിടയിൽ അവളുടെ കർണപുടങ്ങൾ തകർന്നിരുന്നു. കൊന്നു പുറന്തള്ളുവാൻ ഉപയോഗിച്ച വിഷമരുന്നുകളുടെ പ്രത്യാഘാതത്തിൽ ശബ്ദവും നിലച്ചു.
ദത്തെടുക്കുവാൻ വന്നവർ പിന്തിരിഞ്ഞു. ഞടുക്കുന്ന ഒരു സത്യംകൂടി പിന്നീടറിഞ്ഞു. അവൾ അന്ധയായിക്കൊണ്ടിരിക്കുകയാണ്. 17 വയസിൽ എത്തുമ്പോൾ അവളുടെ കണ്ണിൽ നിന്നും ഭൂമി അപ്രത്യക്ഷമാകും. ഒരമ്മയുടെ ക്രൂരത വരുത്തിവച്ച വിന.
അനാമിക പഠിക്കുന്ന സ്‌കൂളിലെ അധ്യാപികമാരും അവളുടെ വളർത്തമ്മമാരായ മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റേഴ്‌സും ഒറ്റക്കെട്ടായി അവളുടെ വൈകല്യങ്ങൾ മറികടക്കുവാൻ പ്രയത്‌നിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. അബോർഷൻ എന്ന വലിയ തിന്മയ്‌ക്കെതിരെ നഗ്നമായ ശിശുഹത്യയ്‌ക്കെതിരെ ഒരു സാക്ഷ്യമായി അനാമിക ദാ… ഇവിടെയുണ്ട്.
സിബി യോഗ്യാവീടൻ
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?