Follow Us On

31

January

2023

Tuesday

ഏദേൽ എന്ന പുണ്യകുസുമം

ഏദേൽ എന്ന പുണ്യകുസുമം

സഭാചരിത്രത്തിലെ അസാമാന്യ മിഷൻ ചൈതന്യത്തിന്റെ ആൾ രൂപമായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ഏദേൽ മേരി ക്യൂൻ. ലീജിയൻ മേരി ഓഫ് ക്യൂൻഎന്ന് അവൾ അറിയപ്പെടുന്നു. ഏദേലിന്റെ ജനനം അയർലണ്ടിലെ ഗ്രീനയിനിൽ ആയിരുന്നു. നാഷണൽ ബാങ്ക് മാനേജരായിരുന്നു പിതാവ്. അതുകൊണ്ടുതന്നെ അപ്പന്റ സ്ഥലമാറ്റമനുസരിച്ച് ആ കുടുംബത്തിനും നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് ചേക്കേറേണ്ടി വന്നു. ഏദേൽ ചെറുപ്പത്തിലെ വളരെ സുന്ദരിയും ബുദ്ധിമതിയും സന്തോഷവതിയുമാ യിരുന്നു.
ആദ്യകുർബാന സ്വീകരണം മുതൽ ദിവ്യബലി അവളുടെ ആത്മീയവിശുദ്ധിയുടെ ആണിക്കല്ലായി മാറി. സ്‌കൂൾ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ അവ ൾ സൊഡാലിറ്റിയിൽ അംഗമായി. അതിന്റെ പ്രവർത്തനങ്ങൾക്കിടയിലാണ് ആയിടെ സ്ഥാപിക്കപ്പെട്ട ലീജിയൻ ഓഫ് മേരി എന്ന സംഘടനയിലേക്ക് സ്ഥാപകനായ ഫ്രാങ്ക് ഡഫ് ക്ഷണിച്ചത്.
അതിന്റെ പ്രവർത്തനങ്ങളുമായി ഓടി നടക്കുന്നതിനിടയിലാണ് ശരീരത്തെ തളർത്തുന്ന കഠിന ക്ഷയരോഗം അവളെ ബാധിച്ചത്. പിന്നീടുള്ള 18 മാസം അവൾ പ്രത്യേക പുനരധിവാസ ക്യാമ്പിൽ രോഗത്തെ മല്ലിട്ടുതോല്പിച്ചു. സാമ്പത്തികപ്രതിസന്ധിമൂലം ചികിത്സ പൂർത്തീകരിക്കാനാവാതെ അവൾ വീട്ടിലേക്ക് മടങ്ങി. ചെറിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുകൊണ്ട് സംഘടനയിൽ സജീവമായി. ഈ സമയം കൊണ്ട് ലീജിയൻ ഓഫ് മേരി ലോകമെമ്പാടും വ്യാപിച്ചിരുന്നു. 1936 ഒക്‌ടോബർ 24 ന് ലീജിയൻ ഓഫ് മേരിയുടെ പ്രവർത്തനങ്ങൾക്കായി അവൾ ആഫ്രിക്കയിലേക്ക് പോയി. പിന്നീടുള്ള എട്ട് വർഷം നെയ്‌റോബിയിലും കെനിയയിലും അവൾ പ്രവർത്തനനിരതയായി. ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചു. ഇന്നത്തെ ഉഗാണ്ടയിലും ടാൻസാനിയയിലും, മാലാവിയിലും സിംബാവേയിലും അവൾ പോയി.
അവിടെയെല്ലാം ലീജിയൻ ഓഫ് മേരി എന്ന സംഘടനയ്ക്ക് വിത്തുപാകി. കൂടുതൽ അംഗങ്ങളായതോടെ സംഘടനയുടെ ബ്രാഞ്ചുകൾ ധാരാളം സ്ഥാപിക്കപ്പെട്ടു. അവളുടെ സാന്നിധ്യം എല്ലാവരിലും സന്തോഷവും പ്രതീക്ഷയും നിറച്ചു. അവളെ വിശ്രമിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. മലേറിയയും ന്യുമോണിയയും ക്ഷയരോഗവും അപ്പോഴേക്കും അവളുടെ ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങിയിരുന്നു. എന്നാൽ അവളുടെ മനഃശക്തിക്കു മുമ്പിൽ അവ ക്ഷയിച്ചുപോകുകയാണ് ചെയ്തത്.
1943 ആയപ്പോഴേയ്ക്കും ഏദേലിന്റെ പ്രവർത്തനങ്ങൾ ആഫ്രിക്ക മുഴുവനെത്തി. ലീജിയൻ ഓഫ് മേരി സഭയുടെ നവമുകുളമായി വിശ്വാസവും പുതുജീവനും ഇടവകകൾതോറും നിറഞ്ഞു. അവളുടെ സ്വാധീനത്തിൽ അനേകം മാനസാന്തരങ്ങളും വിശുദ്ധിയും നിറഞ്ഞു. 1944 മാർച്ച് ആറ്. സുദീർഘമായ യാത്രയിലായിരുന്നു അവൾ. നയ്‌റോബിയിൽ നിന്നും കിസുമുവിലേക്ക് 18 മണിക്കൂർ യാത്ര. മോശമായ ആരോഗ്യം ആ യാത്ര വെട്ടിച്ചുരുക്കുന്നതിന് പ്രേരിപ്പിച്ചു.
വൈകാതെ, മെയ് 12 ന് ‘ഈശോ, ഈ ശോ’ എന്ന് ഉച്ചരിച്ചുകൊണ്ട് അവൾ മരണത്തിന് കീഴടങ്ങി. അപ്പോൾ അവൾക്ക് 36 വയസേയുണ്ടായിരുന്നുള്ളൂ.നെയ്‌റോബിയിലെ ഒരു ചെറിയ സെമിത്തേരിയിൽ അവൾ അന്ത്യവിശ്രമത്തിനെത്തി. സഭയ്ക്ക് മഹത്തായ സേവനമാണ് അവൾ ചെയ്തതെന്ന് അവളുടെ കബറിടത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
സഭ അവളെ വൈകാതെ ‘വണക്കപ്പെട്ടവൾ’ എന്ന് വിളിച്ചു. ഏദേലിന്റെ മദ്ധ്യസ്ഥയിൽ അനേകം അത്ഭുതങ്ങൾ ഇന്നും നടക്കുന്നു.
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?