Follow Us On

31

October

2020

Saturday

അമ്മേ, മാതാവേ എന്ന് നിലവിളിച്ച് പോയത്….

അമ്മേ, മാതാവേ എന്ന് നിലവിളിച്ച് പോയത്….

1996 നവംബർ 2. കർത്താവിന്റെ പ്രത്യേകമായ പരിപാലനയാൽ ഞങ്ങൾ ഉച്ചയ്ക്ക് 12.05-ന് വേളാങ്കണ്ണി ദേവാലയത്തിൽ എത്തി. 12 മണിക്ക് ആരംഭിച്ച ദിവ്യബലി തുടർന്നുകൊണ്ടിരിക്കെ പാപികളായ ഞങ്ങളും ആ ദേവാലയത്തിൽ ബലിയർപ്പണത്തിൽ പങ്കുകൊള്ളാൻ കടന്നുചെന്നു. ദേവാലയത്തിൽ ചെന്ന നിമിഷം മുതൽ പ്രത്യേകമായ ആത്മീയ തീക്ഷ്ണതയാൽ പ്രാർത്ഥിക്കുവാനും ബലിയർപ്പണത്തിൽ പങ്കുചേരാനും എനിക്ക് സാധിച്ചു. ദിവ്യബലിക്ക് ശേഷം ദേവാലയത്തിന്റെ വലത് ഭാഗത്ത് ക്യൂവിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ എന്നോടൊപ്പം വന്നവരും മെഡലുകൾ പരിശുദ്ധ അമ്മയുടെ കാലിൽ തൊടുവിച്ച് എടുക്കുവാനായി നിന്നു.
ആ സമയം ഞാൻ അവരുടെയെല്ലാം മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അമ്മയുടെ മുഖത്തുനോക്കി ലോകം മുഴുവന്റെയും മാനസാന്തരത്തിനായി, കരുണയ്ക്കായി പ്രാർത്ഥിക്കുന്ന സമയം പാപിയായ എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത വിധത്തിൽ വലിയൊരു പ്രകാശഗോളം ഞാൻ ക ണ്ടു. ഒരു പക്ഷേ ഇത് എന്റെ തോന്നലാണോ എന്ന് ചിന്തിക്കുമ്പോൾ ഞാനൊരു പ്രത്യേക അനുഭവത്തിലായി. പരിശുദ്ധ അമ്മയുടെ മുഖത്തുനിന്നും ഇളം നീലയും വെള്ളയും കലർന്ന കുറെ പ്രകാശരശ്മികൾ മുഖത്ത് വന്ന് പതിച്ചുകൊണ്ടിരുന്നു. പ്രകാശം കൂടുന്തോറും എന്റെ കണ്ണുകൾ എനിക്ക് തുറക്കാൻ സാധിക്കാതെയായി.
ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ, എന്നാൽ ആത്മാവ് തീക്ഷ്ണമായി പ്രാർത്ഥിക്കാനുള്ള പ്രേരണ നൽകിക്കൊണ്ടിരുന്നു. എന്റെ ഇരുകൈകളും മടിയിൽ വച്ച് അവിടെയിരുന്ന് പ്രാർ ത്ഥിച്ചു. ആദ്യം കണ്ട പ്രകാശഗോളം വലുതാകുന്നതും പ്രകാശം പരന്ന് ദേവാലയം മുഴുവൻ പ്രകാശത്താൽ നിറയുന്നതും, മാതാവിന്റെ രൂപം അനങ്ങുന്നതും, പ്രകാശത്തിന്റെ നടുവിൽ വലിയൊരു സ്ത്രീരൂപം നിൽ ക്കുന്നതും ഞാൻ കണ്ടു. ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കിയപ്പോൾ എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ വെട്ടിതിളങ്ങുന്ന പ്രകാശത്തിൽ ഉദിച്ചുയരുന്ന സൂര്യനെപോലെ പരിശുദ്ധ അമ്മയുടെ മുഖം ഞാൻ കണ്ടു. വെള്ളയുടുപ്പും, നീലഗൗണും ധരിച്ച അമ്മയുടെ ഇടതുകൈയ്യിൽ ഉണ്ണിയേശു ഉണ്ടായിരുന്നു.
ഉണ്ണിയെ എടുത്തിരുന്ന കയ്യിൽ ഒരു ജപമാല, കൂടാതെ വലതുകൈയ്യിൽ കറുത്ത മുത്തുകളുടെ മറ്റൊരു ജപമാലയും ഉണ്ടായിരുന്നു. നക്ഷത്രങ്ങളെ കൊണ്ടുള്ള കിരീടം ധരിച്ച അമ്മയും കയ്യിലിരുന്ന ഉണ്ണിയും ഒരുപോലെ പുഞ്ചിരിക്കുകയായിരുന്നു.
ഏകദേശം 16 വയസ്സെ അമ്മയ്ക്ക് തോന്നിക്കുകയുള്ളു. സൗന്ദര്യം വർണ്ണിക്കാൻ എനിക്കാകില്ല. ഈ ജീവിതം മുഴുവനും തപസ്സിരുന്നാലും അത് വർണ്ണിച്ചെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് സൗന്ദര്യമാണ് അമ്മയുടെതും യേശുവിന്റെതും. വെളുത്ത് തുടുത്ത ഉണ്ണിയുടെ കൈകാലുകൾ അനങ്ങുന്നത് കാണാമായിരുന്നു. ഈ അനുഭവത്തിലായിരുന്നപ്പോൾ ഞാൻ ഈ ഭൂമിയിലായിരിക്കുന്ന ഒരു അനുഭവമേ അല്ലായിരുന്നു. വലിയൊരു സ്വർഗ്ഗീയ അനുഭൂതിയിൽ ഞാൻ മുഴുകിയിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ അമ്മയും ഉണ്ണിയും വളരെ പതുക്കെ ഓരോ പടിയും ഇറങ്ങി വരുന്നതുപോലെ, എന്റെ അടുത്തേക്ക് നീങ്ങിവരുന്നതായി ഞാൻ കണ്ടു. അമ്മ ഇറങ്ങി വരുമ്പോൾ കൈകളിലിരിക്കുന്ന ജപമാലയുടെ അറ്റം മുട്ടിന്മേൽ തട്ടി ആടുന്നുണ്ടായിരുന്നു. അമ്മയുടെയും ഉണ്ണിയുടെയും ശിരസ്സ് മുതൽ പാദം വരെ ഒരു പോയന്റിൽ ഒരു സെക്കന്റിൽ കൂടുതൽ നോക്കാനായി എനിക്ക് സാധിച്ചില്ല. അത്രയ്ക്ക് പ്രകാശമായിരുന്നു. കുറച്ച് സമയത്തിനു ള്ളിൽ അമ്മ എന്റെ അടുത്ത് വന്നുനിന്നു.
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു. അമ്മ കുനിഞ്ഞുകൊണ്ട് തന്റെ വലത് കയ്യിലിരിക്കുന്ന കറുത്തമുത്തുള്ള ജപമാല എന്റെ വലത് കയ്യിൽ വച്ച് തന്നു. ആ സമയം എന്റെ കയ്യിൽ കുറെ ഐസുകട്ടകൾ ഒരുമിച്ച് വച്ചതുപോലെ അനുഭവപ്പെട്ടു. കയ്യിൽ വലിയ ഭാരവും തോന്നി.
ജീവിതത്തിൽ ഇതുവരെയും ആസ്വദിക്കാൻ കഴിയാത്ത തരത്തിലുള്ള സുഗന്ധം കൊണ്ട് ഞാൻ പൊതിയപ്പെട്ടു. ഞാൻ അമ്മയുടെ മുഖത്ത് നോക്കി കരഞ്ഞുകൊണ്ട് ചോദിച്ചു ”അമ്മേ, മാതാവേ ഇത് ഞാൻ എന്ത് ചെയ്യണം?” അമ്മ എന്റെ മുഖത്തേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു ”മകളെ ഈ ജപമാല എന്റെ രൂപത്തോടൊപ്പം നിന്റെ ഭവനത്തിൽ ഒരു ചില്ലിൻ കൂട്ടിലാക്കി ഇപ്പോൾ പ്രതിഷ്ഠിക്കുക.” (ഇപ്പോൾ എന്ന വാക്ക് കൂടുതൽ േെൃല ൈചെയ്ത് പറഞ്ഞതായി ഞാൻ ഓർക്കുന്നു.) എനിക്ക് ഒത്തിരിയേറെ കാര്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നിനും സാധിച്ചില്ല. അമ്മ തന്റെ വലതു കൈ എന്റെ തലയിൽ വച്ച് അനുഗ്രഹിച്ചുകൊണ്ട് ആ കൈ അങ്ങനെ തന്നെ പിടിച്ച് മുകളിലേക്ക് ഉയർന്ന് പോകുന്നതായി ഞാൻ കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ പ്രകാശമൊന്നും ഇല്ലാതായി.
എന്റെ ചുറ്റും മഞ്ഞ നിറത്തിൽ ഒരു സ്‌ക്രീൻ ഇട്ടിരിക്കുന്നതുപോലെയാണ് തോന്നിയത്. ഞാൻ ഉറക്കെ എന്റെ കൂടെ വന്നവരെയെല്ലാം വിളിച്ചു. എന്നാൽ എന്റെ സ്വരം അവർ കേട്ടില്ലെന്നാണ് പറഞ്ഞത്. എനിക്ക് ആരെയും കാണാനും സാധിക്കുന്നില്ല, പല തവണ ഞാൻ ചുറ്റും നോക്കുന്നത് കണ്ടിട്ടാണ് എന്റെ ഭർത്താവ് അരികിൽ വന്നത്. സുഗന്ധത്തിൽ നിറഞ്ഞ, എണ്ണയിൽ മുക്കിയെടുത്തതുപോലുള്ള മിനുസവും തിളക്കവുമുള്ള ജപമാല എന്റെ കൈകളിലിരിക്കുന്നത് കണ്ട അദ്ദേഹം എന്നോട് ചോദിച്ചു: ‘റാണി, എന്താണ് ഉണ്ടായത്?’ ‘മാതാവ് എനിക്ക് ജപമാല’ തന്നു എന്ന് മാത്രം പറയാൻ എനിക്ക് സാധിച്ചു. ആ സമയം ദേവാലയത്തിൽ ഉള്ള കുറെ പേർ നല്ലൊരു സുഗന്ധം വരുന്നെന്ന് പറയുന്നത് കേട്ടു. ഞങ്ങൾ വേഗം അമ്മയുടെ നിർദ്ദേശപ്രകാരം ഒരു രൂപം വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു. യാത്രയിലെല്ലാം സുഗന്ധാഭിഷേകം ഉണ്ടായിരുന്നു. വീട്ടിലെത്തി ജപമാല രൂപത്തിലിട്ട് പ്രാർത്ഥിച്ച് ഞങ്ങൾ ഉറങ്ങി, പിറ്റേദിവസം ദിവ്യബലി കഴിഞ്ഞ് തിരിച്ചു വന്ന് അമ്മ പറഞ്ഞുതന്നതിൻ പ്രകാരം ആ രൂപവും ജപമാലയും വച്ചു. ആ നിമിഷം മുതൽ സുഗന്ധം വീടിന് ചുറ്റും പരക്കാൻ തുടങ്ങി.
ജപമാലയെക്കുറിച്ചുള്ള സന്ദേശം
1. ഈ ലോകത്തിന്റെ പാപത്തിന്റെയും അന്ധകാരത്തിന്റെയും അടയാളമാണ് കറുത്ത മുത്തുകൾ.
2. ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്യാൻ കാൽവരി യിലേക്ക് കുരിശ് ചുമന്ന് കൊണ്ടുപോയപ്പോൾ അവിടുത്തേ ക്ക് അനുഭവപ്പെട്ട ഭാരം മരക്കുരിശിന്റേതല്ല, മനുഷ്യമക്കളുടെ പാപത്തിന്റെതാണ്. ആ ഭാരം ഇപ്പോഴും അവിടുത്തേക്ക് അനുഭവപ്പെടുന്നു ഇന്നിന്റെ മനുഷ്യരുടെ പാപമൂലം. ഇതിന്റെ സൂചകമാണ് കൈകളിൽ അനുഭവപ്പെട്ട ഭാരം.
3. സുഗന്ധം-എന്റെ മാതൃസാന്നിദ്ധ്യത്തിന്റെ അടയാളമാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?