Follow Us On

22

February

2024

Thursday

ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയുള്ള ആത്മഹത്യക്ക് നിര്‍ബന്ധിക്കാനാവില്ല; ക്യുബക്ക് ഗവണ്‍മെന്റിനെതിരെ മോണ്ട്രിയല്‍ അതിരൂപത

ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയുള്ള ആത്മഹത്യക്ക് നിര്‍ബന്ധിക്കാനാവില്ല; ക്യുബക്ക് ഗവണ്‍മെന്റിനെതിരെ മോണ്ട്രിയല്‍ അതിരൂപത

കാനഡയിലെ മത-ധാര്‍മിക നിയമമേഖലയില്‍ വഴിത്തിരിവായേക്കാവുന്ന ഇടപെടലുമായി മോണ്ട്രിയല്‍ അതിരൂപത. രോഗികള്‍ ആവശ്യപ്പെടുന്ന പക്ഷം രോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ആത്മഹത്യ ചെയ്യുന്നതിന്  പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന മെയ്ഡ് നിയമത്തിനെതിരായണ് അതിരൂപത കോടതിയെ സമീപിച്ചിരിക്കുന്നത്.

അതിരൂപത വാടകയ്ക്ക് നല്‍കിയിരിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് റാഫേല്‍ പാലിയേറ്റിവ് കെയര്‍ ഹോമിന് വേണ്ടിയാണ് രൂപത കോടതിയെ സമീപിച്ചിട്ടുള്ളതെങ്കിലും രാജ്യമെമ്പാടുമുള്ള മതസ്ഥാപനങ്ങള്‍ ഈ കേസിനെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മനഃസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് മോണ്ട്രിയല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ് ക്രിസ്റ്റ്യന്‍ ലെപിന്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?