Follow Us On

18

April

2024

Thursday

ഗ്വാഡലൂപ്പെ മാതാവ്- സാക്ഷ്യങ്ങളോടുകൂടിയ പുതിയ സിനിമ തിയറ്ററുകളില്‍

ഗ്വാഡലൂപ്പെ മാതാവ്- സാക്ഷ്യങ്ങളോടുകൂടിയ പുതിയ സിനിമ തിയറ്ററുകളില്‍

വാഷിംഗ്ടണ്‍ ഡി.സി: 1531ല്‍ ഗ്വാഡലൂപ്പെയില്‍ പരിശുദ്ധ ദൈവമാതാവ് ജുവാന്‍ ഡീഗോയ്ക്ക് പ്രതിയക്ഷ്യപ്പെട്ടതിനെ ആസ്പദമാക്കി നിര്‍മിച്ചിരിക്കുന്ന ഡോക്യുഫിക്ഷന്‍ ഫെബ്രുവരി 22ന് അമേരിക്കയിലും മെക്സിക്കോയിലും പ്രദര്‍ശിപ്പിക്കും. ‘ഗ്വാഡലൂപ്പെ: മദര്‍ ഓഫ് ഹ്യുമാനിറ്റി’ (Guadalupe: Mother of Humanity) എന്ന സിനിമ മെക്സിക്കോ, അമേരിക്ക, സ്പെയിന്‍, ജര്‍മ്മനി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. കൊളംബിയ, പെറു, ഉറുഗ്വേ എന്നിവിടങ്ങളില്‍ ഫെബ്രുവരി 29നും സ്പെയിനില്‍ മാര്‍ച്ച് 1നും ബ്രസീലില്‍ മെയ് 2നും ചിത്രം റിലീസ് ചെയ്യും.

https://youtu.be/2slDG_4cGkU

ആഞ്ചലിക്ക ചോംഗ് ഗ്വാഡലൂപ്പെ മാതാവായും മരിയോ ആല്‍ബര്‍ട്ടോ ഹെര്‍ണാണ്ടസ് ജുവാന്‍ ഡീഗോയായും വേഷമിടുന്നു. ഗ്വാഡലൂപ്പെയില്‍ നിന്നു ജീവിതത്തിലേക്ക് തിരികെവന്ന ഹോളിവുഡ് നിര്‍മ്മാതാവിന്റെതുള്‍പ്പെടെ നിരവധി സാക്ഷ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍ചേര്‍ത്തിരിക്കുന്നു. സ്പാനിഷ് ചലച്ചിത്ര നിര്‍മ്മാതാവ് പാബ്ലോ മൊറേനോ,ആന്ദ്രേസ് ഗാരിഗോ എന്നിവരാണ് സംവിധായകര്‍.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531ല്‍ മെക്സിക്കോയിലെ ആദിവാസി സമൂഹത്തില്‍പ്പെട്ട ജുവാന്‍ ഡീഗോയ്ക്ക് പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെടുകയും ജൂവാന്റെ മേല്‍മുണ്ടില്‍ പരിശുദ്ധ അമ്മയുടെ അത്ഭുതചിത്രം പതിപ്പിക്കുകയും ചെയ്തു. 500 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും പ്രസ്തുത ചിത്രം പ്രകൃത്യാതീതവും കാലാവസ്ഥാതീതവുമായി മാറ്റങ്ങളില്ലാതെ ജീവസുറ്റതായി നിലകൊള്ളുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെട്ടതുള്‍പ്പെടെ നിരവധി അത്ഭുതങ്ങള്‍ ഇന്നോളം ഗ്വാഡലൂപ്പെയില്‍ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

ലോകം ദൈവത്തെയും ധാര്‍മികതയെയും വിട്ടകലുമ്പോള്‍ ദൈവമാതാവിലൂടെ ദൈവമക്കളെ ദൈവത്തിലേക്ക് ചേര്‍ത്തുപിടിക്കാന്‍ ഈ ചലചിത്രം നിദാനമായിത്തീരുമെന്ന് പ്രത്യാശിക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?