ദിവ്യകാരുണ്യ ഗീതികളുടെ 20 വര്‍ഷങ്ങള്‍

ജോസഫ് മൈക്കിള്‍ ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍