Follow Us On

04

June

2023

Sunday

റോമിൽ പരിശുദ്ധ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു .

റോമിൽ പരിശുദ്ധ മാതാവിന്റെ  തിരുനാൾ ആഘോഷിച്ചു .

2016161001റോമിലെ സീറോ മലബാർ സമൂഹം പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു . .പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ റോമിലെ സാന്താ മരിയ മജോറെ ബസിലിക്കയിൽ നടന്ന തിരുനാളിന് യൂറോപ്പിലെ സീറോ മലബാർ അപ്പൊസ്‌തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് കൊടി ഉയർത്തി .തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മാന്ധ്യ ബാംഗ്ലൂർ ബിഷപ്പ് മാർ ആന്റണി കരിയിൽ സി എം ഐ മുഖ്യ കാർമ്മികത്വം വഹിച്ചു .
2016161003കുർബാന മധ്യേ വചന സന്ദേശം നൽകിയത് കാഞ്ഞിരപ്പള്ളി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കലാണ് . അദിലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് പാനേങ്ങാടൻ ,സത്‌നാ രൂപതാ മെത്രാൻ മാർ ജോസഫ് കൊടകല്ലിൽ ,കാനഡയിലെ സീറോ മലബാർ എക്‌സാർക്കേറ് മാർ ജോസ് കല്ലുവേലിൽ എന്നീ പിതാക്കന്മാർ സഹ കാർമ്മികരായിരുന്നു . പുതുതായി രൂപീകരിച്ച മാലാഖ വൃന്ദം എന്ന കൊയർ ഗ്രൂപ് ആലപിച്ച ഗാനങ്ങൾ തിരുനാൾ കുർബാനക്ക്കൂടുതൽ മിഴിവേകി. മുത്തുക്കുടകളും കൊടിതോരണങ്ങളും ഇറ്റാലിയൻ ബാൻഡ് സെറ്റുമായി വിശുദ്ധരുടെ തിരുസ്വരൂപങ്ങളുമായി തുടർന്ന് നടന്ന പ്രദക്ഷിണം വളെരെ മനോഹരമായിരുന്നു.2016161002പിന്നീട് തിരുശേഷിപ്പു മുത്തലും നേർച്ച വിതരണവും രാജി ജോയിയുടെ നേതൃത്വത്തിൽ നടന്ന മരിയൻ നൃത്ത ശിൽപ്പവും നടന്നു.അസിസ്റ്റൻറ് വികാരിമാരായ ഫാ.ബിജു മുട്ടത്തുകുന്നേലും ഫാ. ബിനോജ് മുളവരിക്കലും കൈക്കാരൻമാരും പാരീഷ് കൗൺസിൽ അംഗങ്ങളും ചേർന്ന് വളരെ ഭംഗിയായി നടത്തിയ തിരുനാൾ ആഘോഷങ്ങൾക്ക് രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്തു.
ജോസ്‌മോൻ കമ്മട്ടിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?