Follow Us On

31

October

2020

Saturday

ഉണ്ണീശോയെ ഉദരത്തിൽ വഹിച്ചിരിക്കുന്ന മാതാവിന്റെ രൂപം സ്ഥാപിച്ചു

ഉണ്ണീശോയെ ഉദരത്തിൽ വഹിച്ചിരിക്കുന്ന മാതാവിന്റെ രൂപം സ്ഥാപിച്ചു

ന്യൂഡൽഹി: ഉണ്ണീശോയെ ഉദരത്തിൽ വഹിച്ചിരിക്കുന്ന മാതാവിന്റെ രൂപം ഫരീദാബാദ് അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ആശീർവദിച്ചു. കരോൾ ബാഗിലെ രൂപതാ ആസ്ഥാനത്താണ് ആശീർവാദം നടത്തിയത്. തുടർന്ന് പ്രദക്ഷിണമായി വടക്കൻ ഡൽഹിയിലെ കിംഗ്‌സ്‌വേ കാമ്പിലുള്ള ബ്ലസിഡ് സാക്രമെന്റ് ദൈവാലയത്തിൽ എത്തിച്ചു. ഇടവകതിരുനാളിൽ പ്രമുഖ സ്ഥാനത്ത് പ്രദർശിപ്പിച്ചിരുന്നത് ഈ തിരുസ്വരൂപമായിരുന്നു.
ഗർഭിണിയായ പരിശുദ്ധ മാതാവ് ദിവ്യകാരുണ്യത്തിന്റെ പ്രതീകമാണെന്ന് ഇടവകവികാരിയും ആർച്ചുബിഷപ്പിന്റെ സെക്രട്ടറിയുമായ ഫാ. മാത്യു അബ്രാഹം കിഴക്കൻ പറഞ്ഞു. ദൈവാലയം ദിവ്യകാരുണ്യത്തിന് സമർപ്പിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിലെ സെന്റ് തോമസ് മൗണ്ട്, പോർച്ചുഗലിലെ ഇവോറ സിറ്റി കത്തീഡ്രൽ എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള മാതാവിന്റെ തിരുസ്വരൂപങ്ങളുണ്ട്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?