Follow Us On

21

September

2023

Thursday

റൗളിനു പിന്നാലെ മറഡോണ!

റൗളിനു പിന്നാലെ മറഡോണ!

വത്തിക്കാൻ സിറ്റി: കത്തോലിക്കാ വിശ്വാസത്തിൽനിന്ന് അകന്നു കഴിഞ്ഞിരുന്ന ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോയെ സഭയിലേക്ക് ആകർഷിച്ച ഫ്രാൻസിസ്‌കോ ഇഫക്ട് വീണ്ടും. ഫ്രാൻസിസ് പാപ്പയുടെ ദർശനങ്ങളിൽ ആകൃഷ്ടനായി ഇത്തവണ സഭയിലേക്ക് തിരിച്ചെത്തിയത് ഒരു ഇതിഹാസമാണ്, ഡിയെഗോ മറഡോണ ലോകമെങ്കും കോടിക്കണക്കിന് ആരാധകരുള്ള ഫുട്‌ബോൾ ഇതിഹാസം!
‘പലകാരണങ്ങളാൽ സഭയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ഞാൻ. എന്നാൽ, ഞാൻ തിരിച്ചുവരുന്നതിന് ഫ്രാൻസിസ് പാപ്പ കാരണമായി. കത്തോലിക്ക വിശ്വാസത്തിൽ തനിക്ക് പുനർജീവനം നൽകിയത് ഫ്രാൻസിസ് പാപ്പയാണ്,’ ഒരിക്കൽ നഷ്ടമായ കത്തോലിക്കാ വിശ്വാസത്തിൽ തിരികെയെത്തിയതിന്റെ ശക്തിയും പ്രത്യാശയും നിഴലിക്കുന്ന വാക്കുകൾ.
‘യുണൈറ്റഡ് ഫോർ പീസ്’ ഫുട്‌ബോൾ ടൂർണമെന്റിനായി റോമിലെത്തിയപ്പോഴായിരുന്നു മറഡോണയുടെ ഈ വാക്കുകൾ. പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ മറഡോണ, തന്റെ ഇഷ്ടനമ്പറായ 10 രേഖപ്പെടുത്തിയ അർജന്റീനിയൻ ജേഴ്‌സി സമ്മാനിക്കുകയും ചെയ്തു. ‘ഫ്രാൻസിസ്‌കോ’ എന്ന പേര് ജഴ്‌സിയിൽ രേഖപ്പെടുത്തിയതും ശ്രദ്ധേയമായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?