Follow Us On

31

October

2020

Saturday

അന്ന് അമേരിക്കയിൽ ഉദ്യോഗസ്ഥ, ഇന്ന് കർത്താവിന്റെ മുന്തിരിത്തോപ്പിൽ…

അന്ന് അമേരിക്കയിൽ ഉദ്യോഗസ്ഥ, ഇന്ന് കർത്താവിന്റെ മുന്തിരിത്തോപ്പിൽ…

മുംബൈ: സാക്കിനാക്ക മേരിമാതാ പള്ളി ഇടവകയിൽ ആനിത്തോട്ടത്തിൽ ഏ.ജെ.ജോസഫ്, എൽസി ദമ്പതികളുടെ മൂന്ന് മക്കളിൽ ഒരാളായ എലിസബത്ത് അഗതികളുടെ സഹോദരികൾ(Sisters Of Destitute) എന്ന സന്യാസിനി സമൂഹത്തിൽ പ്രഥമ വൃതവാഗ്ദാനത്തിൽ സിസ്റ്റർ എലിസബത്ത് ആനിത്തോട്ടത്തിൽ എസ്.ഡി ആയി നാമം സ്വീകരിച്ചു. എലിസബത്ത് ബി.ടെക് ബിരുദധാരിണിയാണ്. മൂന്ന് വർഷം പൂനയിൽ ജോലി ചെയ്തു. തുടർന്ന് അതേ കമ്പനിയിൽ അമേരിക്കയിലെ ഫ്‌ളോറിഡായിൽ സോഫ്റ്റവെയർ എഞ്ചിനിയർ ആയി ജോലി തുടർന്നു.
ജോലിയുടെ തിരക്കുകൾക്കിടയിലും ഫോള്‌റിഡായിലെ സീറോമലബാർ ഇടവകയിൽ മതാദ്ധ്യാപികയായി സേവനം ചെയ്തു. മാത്രമല്ല വികാരിയച്ചനോട് സഹകരിച്ച് നിന്ന് യുവജനങ്ങളെ സംഘടിപ്പിച്ച് ദൈവാലയ നിർമ്മാണപ്രക്രിയകളിൽ നേതൃത്വം കൊടുക്കാൻ സമയം കണ്ടെത്തി. മൂന്ന് വർഷത്തെ അമേരിക്കൻ ജീവിതത്തിനിടയിലാണ് സന്യാസ ജീവിതത്തിലേക്കുള്ള ചുവട് മാറ്റത്തിനായി കർത്വസ്വരം കാതിൽ പതിച്ചത്. പിതാവ് ജോസഫ് സാക്കിനാക്ക ഇടവകയിൽ ശാലോം പ്രസിദ്ധീകരണങ്ങൾ വിതരണം നടത്താറുണ്ടായിരുന്നു.
സാക്കിനാക്ക ഇടവകയിലെ പ്രവാസി സമൂഹത്തിൽ നിന്നുള്ള ആദ്യ ദൈവവിളി എന്ന നിലയിൽ ഇടവക ദിനാഘോഷത്തോടനുബന്ധിച്ച് വൻ പൗരസ്വീകരണം ഒരുക്കിയാണ് വിശ്വാസ സമൂഹം സമർപ്പിതയോടുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ചത്.എലിസബത്തിന്റെ സഹോദരങ്ങൾ ജോസ്, മരിയാ ഇരുവരും മുംബെയിൽ ജോലി ചെയ്യുന്നു.തലശേരി രൂപതയിലെ ചെറുപുഴയാണ് ഏ.ജെ ജോസഫിന്റെ സ്വദേശം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?