Follow Us On

29

March

2024

Friday

കാശ് മാറാനുള്ള ധൃതി  കരുണാകവാടത്തിങ്കൽ കാണിച്ചെങ്കിൽ?

കാശ് മാറാനുള്ള ധൃതി  കരുണാകവാടത്തിങ്കൽ കാണിച്ചെങ്കിൽ?
കാരുണ്യ വാതിൽ അടയാൻ ഇനി ദിവസങ്ങൾ മാത്രം!
കയ്യിൽ കാശുണ്ടായിട്ടും രാജ്യമൊട്ടാകെ നോട്ടിനായി ഓടുകയാണ്. ചിലർ എടിഎം കളുടെ മുമ്പിലും ബാങ്കിന്റെ മുമ്പിലും തിരക്ക് കൂട്ടുകയാണ്.കാശ് മാറാനുള്ള ധൃതി കരുണാകവാടത്തിങ്കൽ കാണിച്ചെങ്കിൽ എത്രയൊ പേർ സ്വർഗീയ പിതാവിന്റെ കരുണ അനുഭവിക്കുമായിരുന്നു. 2015 ഡിസംബർ എട്ടിന് മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിവസം ആരംഭിച്ച കരുണയുടെ അസാധാരണ വിശുദ്ധ വർഷം നവംബർ 20-ന് ഞായറാഴ്ച ക്രിസ്തുരാജന്റെ തിരുനാൾ ദിവസം അവസാനിക്കും.
ഇനി 9 ദിവസം മാത്രം!ഇനിയെങ്കിലും അപൂർവമായി മാത്രം ലഭിക്കുന്ന ഈ അവസരം എല്ലാവരും ഉപയോഗിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്.ഈ വിശുദ്ധ വർഷം ആചരിക്കുന്നത് നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത് ആണ് എന്നത് വലിയൊരു ഭാഗ്യമാണ്. ഈ വിശുദ്ധ വർഷത്തിന്റെ ലക്ഷ്യങ്ങൾ രണ്ടെണ്ണമാണ്. ഒന്ന്, നമ്മൾ കൂടുതൽ ദൈവകരുണ നേടിയെടുക്കുക. രണ്ട്, നമ്മൾ മറ്റുള്ളവരോട് കൂടുതൽ കരുണ കാണിക്കുക. അതായത്, ദൈവകരുണ നേടുവാനും ദൈവനാമത്തിൽ കരുണ കാണിക്കുവാനുമുള്ള ഒരു വർഷം. ആത്മീയ കൃപകൾ സ്വീകരിക്കുവാൻ അസാധാരണമായ അവസരങ്ങളാണ് ഈ വർഷം! അവ ഒന്നുകൂടി ഓർമപ്പെടുത്തട്ടെ.
കരുണയുടെ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് കുമ്പസാരിക്കുവാനും ബലിയിൽ പങ്കെടുക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കുവാനും കരുണയും ദണ്ഡവിമോചനവും പ്രാപിക്കുവാനുമായി സഭയുടെ ചരിത്രത്തിൽ ആദ്യമായി എല്ലാ രൂപതകളിലും പല കരുണയുടെ തീർത്ഥാടനകേന്ദ്രങ്ങൾ അനുവദിച്ചുതന്നു. മുൻപ് റോമിലെ നാല് ദൈവാലയങ്ങളിൽ ചെന്ന് ഈ ആത്മീയ കാര്യങ്ങൾ ചെയ്താൽ മാത്രം കിട്ടുമായിരുന്ന ആത്മീയാനുഗ്രഹങ്ങൾ ഈ വർഷം ഓരോ രൂപതയിലെയും പല ദൈവാലയങ്ങളിൽ പോയി നേടാൻ ഒരവസരം കിട്ടി. ഇതിന്റെ പ്രാധാന്യം ഒന്നുകൂടി ഓർക്കേണ്ടതുണ്ട്.
കുമ്പസാരത്തിലൂടെ ക്ഷമിക്കപ്പെട്ട പാപങ്ങളുടെ കാലികശിക്ഷ വീണ്ടും അവശേഷിക്കുന്നു. അതിന് പരിഹാരം ചെയ്തില്ലെങ്കിൽ ശുദ്ധീകരണസ്ഥലത്ത് കൂടുതൽ സഹിച്ചുതീർക്കേണ്ടിവരും. ഇതിന് പരിഹാരമായി കരുണയുടെ തീർത്ഥാടനകേന്ദ്രം സന്ദർശിച്ച് കുമ്പസാരിച്ച് കുർബാനയിൽ പങ്കെടുത്ത് കരുണയ്ക്കുവേണ്ടി പ്രാർത്ഥിച്ച്, മാർപാപ്പയുടെ നിയോഗാർത്ഥം 1 സ്വർഗ. 1 നന്മ. 1 ത്രിത്വസ്തുതി ചൊല്ലി പ്രാർത്ഥിക്കുക. അപ്പോൾ ദണ്ഡവിമോചനം കിട്ടും.
കരുണാവർഷം രോഗികൾക്കും പ്രായമായവർക്കും വേണ്ടി പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ടെലിവിഷനിൽ കുർബാന കണ്ട് പ്രാർത്ഥിച്ചാൽപോലും അവർക്ക് ദണ്ഡവിമോചനം കിട്ടും.
അബോർഷൻ നടത്തിയവർ കരുണയുടെ വിശുദ്ധ വർഷം  ഏത് വൈദികന്റെ അടുത്തും ഈ തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചാൽ പാപമോചനം കിട്ടും.
ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി  മോക്ഷപ്രാപ്തിക്ക് അവരെ നമുക്ക് സഹായിക്കുവാൻ പറ്റും. അവർക്കുവേണ്ടി കുർബാന ചൊല്ലിക്കുക; കുർബാനയിൽ പങ്കെടുക്കുമ്പോൾ അവർക്കുവേണ്ടിക്കൂടി ആ കുർബാനനിയോഗം വയ്ക്കുക.
മരിച്ചവർക്കുവേണ്ടി മറ്റു പ്രാർത്ഥനകൾ സമർപ്പിക്കുക, മരിച്ചവർക്കുവേണ്ടി ത്യാഗപ്രവൃത്തികളും പുണ്യപ്രവൃത്തികളും പരോപകാര പ്രവൃത്തികളും (കാരുണ്യപ്രവൃത്തികളും)  ചെയ്ത് അവരെ സഹായിക്കാൻ പറ്റും. ഓരോ കുടുംബത്തിൽനിന്നും മരിച്ചുപോയവർ, ഉപകാരികൾ, ബന്ധുക്കൾ തുടങ്ങി പ്രാർത്ഥിക്കുവാൻ ആരുമില്ലാത്തവരും ശത്രുക്കൾപോലും ശുദ്ധീകരണസ്ഥലത്ത് ഉണ്ടാകാം.അവർക്കെല്ലാവർക്കുംവേണ്ടി പണച്ചെലവ് ഒട്ടുമില്ലാത്ത സഹായങ്ങൾ നമുക്ക് ചെയ്യാം.
കരുണാ  വാതിലിലൂടെ കടന്നും മറ്റുള്ളവരെ കരുണാ വാതിലിലൂടെ കടക്കാൻ പ്രോത്സാഹിപ്പിച്ചുo ഈ കാരുണ്യ വർഷത്തിൽ ഒത്തിരി ദൈവാനുഗ്രഹങ്ങ്ൾ സ്വന്തമാക്കാൻ പരിശ്രമിക്കാം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?