ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനും ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്നതിനുമായി അന്തര്‍ദ്ദേശീയതലത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്ന് ഭിന്നശേഷിയുള്ളവരുടെ ദിനമായി ആചരിക്കുന്നു. പൊതുസമൂഹം അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന് വളരെ ഗൗരവമായി ചിന്തിക്കണം. ശാരീരിക, മാനസിക കുറവുകള്‍ മൂലം ആരെയും മാറ്റിനിര്‍ത്താതെ, എല്ലാവരെയും തുല്യതയില്‍ ഉള്‍കൊള്ളുന്ന സമൂഹമാണ് ഉണ്ടാകേണ്ടത്. ഇതിനായി സമസ്തമേഖലകളിലും ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നതില്‍ നമ്മുടെ രാജ്യവും ഇന്ന് വേണ്ടത്ര പ്രാധാന്യം
‘ഏതൊരു പ്രവാചകനും ഒരു മരുഭൂമി കടക്കേണ്ടിയിരി’ക്കുന്നുവെന്ന് പെരുമ്പടവം ശ്രീധരന് കോറിയിട്ടത് ‘അരൂപിയുടെ മൂന്നാം പ്രാവ്’ എന്ന നോവലിലാണ്. പീഡാനുഭവത്തിന്റെ മരുഭൂമിയനുഭവങ്ങളിലൂടെ ആര്‍ജ്ജിക്കുന്ന വിശുദ്ധി പ്രവാചക ജീവിതങ്ങളുടെ മാത്രം കഥയല്ലെന്നും ഏതൊരു മനുഷ്യനിലും സംഭവ്യമായ സാര്‍വലൗകികത്വം ഈ തത്വത്തില്‍ ദര്ശിക്കാനാകുമെന്നുമുള്ള തിരിച്ചറിവിന്റെ പ്രഘോഷണമാണ് ഇതേ എഴുത്തുകാരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവല്‍. റഷ്യന്‍ സാഹിത്യകാരന് ഫയദോര്‍ ദസ്തയേവ്സ്കി (1821-1881) യുടെ ജീവിതത്തെ മനുഷ്യജീവിതാവസ്ഥയുടെ തന്നെ കഥയാക്കിത്തീര്ത്തതിനാലാണ് ‘ഒരു സങ്കീര്‍ത്തനം പോലെ’ യെന്ന നോവല്‍ ആസ്വാദകമനസിലെ അത്ഭുതമായി നിലകൊള്ളുന്നത്.
ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു: ”ഭാരതത്തിലെ കുട്ടികളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും.” കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്റു അതിയായി ആഗ്രഹിച്ചിരുന്നു. ”കുഞ്ഞുങ്ങളുടെ മനസിലേ പൂവിന്റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ” എന്ന് നെഹ്റു പറയുമായിരുന്നു. പരിശുദ്ധിയുടെയും സൗമ്യതയുടെയും ഭാവതലങ്ങള്‍ ശിശുക്കളില്‍ വളര്‍ന്നുവരണം. കാപട്യമില്ലാതെ വിശുദ്ധവും ഹൃദ്യവുമായ മനസിന്റെ ഉടമകളായി കുട്ടികള്‍ മാറണമെങ്കില്‍ അവരെ നാം മൂല്യത്തില്‍ വളര്‍ത്തണം. അവര്‍ നേടുന്ന നേട്ടങ്ങള്‍
”ജീവിതത്തിലെ കഴിഞ്ഞ കാലങ്ങളെ തിരിച്ചുവാങ്ങാന്മാത്രം ധനികനായി ഈ ലോകത്തില്‍ ആരും ഇല്ല” -ഓസ്കര് വൈല്‍ഡ്. എവിടെയെങ്കിലും പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ജോലിയിലോ പഠനവേളകളിലോ ചെറിയ തോതിലെങ്കിലും വീഴ്ചകളും പാളിച്ചകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയെ സൂചനകളായിട്ടുവേണം കരുതാന്‍. ഈ നിമിഷംവരെ പരിശ്രമം ഉപേക്ഷിച്ചിട്ടില്ല എന്നതിന്റെ തെളിവാണത്. പ്രവര്‍ത്തന മേഖലകളില്‍ നേരിടുന്ന പരാജയങ്ങളും വീഴ്ചകളും നമ്മുടെ മുമ്പില്‍ ഒരു മതിലായിത്തീരുന്നതിനുപകരം ഒരു പാലമായിത്തീരണം. അല്പം താമസിച്ചാലും ആ പാലത്തിലൂടെ നടന്ന് ജയത്തിലെത്തിച്ചേരാനാകും. തിളക്കമുള്ള പരാജയങ്ങള്‍ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നിരന്തരം പ്രശ്നമായി
നിലാവ് അതിന്റെ പൂര്ണശോഭകൊണ്ട് അഗാധത്തെ തൊട്ടുണര്‍ത്തുന്നത് കണ്ടിട്ടുണ്ടോ? നിലാവ് എന്നും ആനന്ദമാണ്. വസ്തുതകളും പ്രപഞ്ചവും നിലാവില് കുളിച്ചു നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഒരുനാള്‍ ഈ നിലാവ് പ്രപഞ്ചത്തില്‍നിന്ന് എടുക്കപ്പെട്ടാല്‍ എന്താണ് സംഭവിക്കുക? ഓരോരുത്തരുടെയും ജീവിതത്തിലും കാണും ഇതുപോലെയുള്ള ഒരു നിലാവ്. വ്യക്തികള്‍ മുഖേന ആയിരിക്കാം, ചിലപ്പോള്‍ സന്തോഷം നല്കുന്ന കാര്യങ്ങള്‍ ആയിരിക്കാം. ഈ നിലാവില് കണികകള്പോലെ എവിടെയോ സന്തോഷവും ദുഃഖവും സാന്ത്വനവും ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ഇരുട്ടിലും നാം പ്രകാശത്തെ അത്രമാത്രം സ്നേഹിക്കുന്നത്. ഇരുട്ട് എന്നാല്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്.
ആത്മാവിന്റെ നിത്യതയെക്കുറിച്ച് ചിന്തിക്കുന്ന മാസമാണ് നവംബര്‍. തിരുസഭ ഈ മാസം ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാനും മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ദണ്ഡവിമോചനങ്ങള്‍ കാഴ്ചവയ്ക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മരണം അത്യന്തികമായ യാഥാര്‍ത്ഥ്യമാണ്. മനുഷ്യനായി പിറന്ന ആര്‍ക്കും മരണത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ”പ്രാണനെ പിടിച്ചു നിര്‍ത്താനോ മരണസമയം നിശ്ചയിക്കാനോ ആര്‍ക്ക് കഴിയും” (സഭാ. പ്രസംഗ. 8:8). ഓരോ വ്യക്തിക്കും മരണം കഴിഞ്ഞ് ഉടനെതന്നെ തന്റെ പ്രവൃത്തിക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം ലഭിക്കും (സി.സി.സി 679). ഇതിനെ തനത് വിധി എന്നാണ് തിരുസഭ പഠിപ്പിക്കുന്നത്. ഒരു
കലാലയ കാലഘട്ടത്തിലെ ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ സൊറ പറഞ്ഞിരിക്കുകയാണ്. അതിനിടെ, ജീസസ് യൂത്തില്‍ സജീവമായിരുന്ന ഒരു സഹപാഠി സാത്താന് ആരാധകരെക്കുറിച്ചും അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന വസ്തുക്കള്‍, ചിഹ്നങ്ങള്‍ എന്നിവയെക്കുറിച്ചും പറഞ്ഞുതുടങ്ങി. ക്രൈസ്തവര്‍ വളരെ പവിത്രമായി കാണുന്ന ജപമാലയില്‍ വരെ സാത്താന്റെ സന്ദേശവാഹകര്‍ കൃത്രിമം കാണിക്കാറുണ്ടെന്ന് പങ്കുവച്ച അവന് അവയിലൊക്കെ ആലേഖനം ചെയ്യാറുള്ള ചില സാത്താനിക രൂപങ്ങളെക്കുറിച്ചും വ്യക്തമാക്കി. എത്ര വിശുദ്ധമെന്ന് കരുതുന്ന ഇടങ്ങളില്‍നിന്ന് ലഭിക്കുന്ന വിശ്വാസസംബന്ധമായ വസ്തുക്കളിലും ഇത്തരത്തിലുള്ള കൃത്രിമം നടക്കാന്‍ ഇടയുണ്ടെന്നത് എന്നില്‍
മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം വേഗത്തിലാക്കിയ നടപടി എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. നഷ്ടപരിഹാരത്തിനുവേണ്ടി നടന്ന് ചെരുപ്പു തേയുന്നതാണ് കേരളത്തിലെ പൊതു രീതി. ആദ്യമേ പറയട്ടെ, ആ ഫ്ലാറ്റുകള്‍ ഇടിച്ചുനിരത്തണമെന്ന അഭിപ്രായക്കാരനല്ല ഞാന്‍. അതിനോട് ശക്തമായ വിയോജിപ്പുണ്ടുതാനും. ഏറെ വാദപ്രതിവാദങ്ങള്‍ കഴിഞ്ഞതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതുകൊണ്ട് ഇനി അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അതിസമ്പന്നര്‍ക്ക് എന്തിനാണ് ഗവണ്മെന്റ് സഹായം നല്‍കുന്നതെന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. ഫ്ലാറ്റു നിര്മാതാക്കളില്നിന്നും നഷ്ടപരിഹാരം ഈടാക്കുമെങ്കിലും ആദ്യം ഗവണ്മെന്റാണ് പണം നല്‍കുന്നത്. ഇടിച്ചുനിരത്താന്‍ ഒരുങ്ങുന്ന ഫ്ലാറ്റുകളുടെ ഉടമകള്‍ മുഴുവന്‍ അതിസമ്പന്നരാണെന്നും
Don’t want to skip an update or a post?