Follow Us On

28

March

2024

Thursday

  • ക്രൈസ്തവരുടെ  തിരിച്ചറിയല്‍ കാര്‍ഡ്‌

    ക്രൈസ്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌0

    വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ ഫ്രാന്‍സിസ് പാപ്പ എല്ലാ ബുധനാഴ്ചയും നല്‍കിവരുന്ന വചനവിചിന്തന പഠനപരമ്പര ഇപ്പോള്‍ മലയിലെ പ്രസംഗത്തില്‍ യേശു നല്‍കിയ സുവിശേഷഭാഗ്യങ്ങളെ കേന്ദ്രീകരിച്ചാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതല്‍ പതിനൊന്നുവരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനായി തെരഞ്ഞെടുത്തത്. ഇവയോരോന്നിനെയും പറ്റി ധ്യാനിക്കുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. മാത്രമല്ല, സവിശേഷമായ അര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളുടെ തിരിച്ചറിയല്‍ കാര്‍ഡായി മലയിലെ പ്രസംഗത്തെ വിശേഷിപ്പിക്കാനാവും. മനുഷ്യരിലേക്ക് എത്തിച്ചേരുവാനായി മനുഷിക ചിന്തയ്ക്കതീതമായ രീതികളാണ് ദൈവം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ

  • പ്രാര്‍ത്ഥനയുടെ മനഃശാസ്ത്രം

    പ്രാര്‍ത്ഥനയുടെ മനഃശാസ്ത്രം0

    ചെറുപ്പം മുതല്‍ കേള്‍ക്കുകയും ആവര്‍ത്തിച്ച് ഉരുവിടുന്നതുമാണ് യേശുവെന്ന പരിശുദ്ധ നാമം. പക്ഷേ പലര്‍ക്കും ഈ പരിശുദ്ധ നാമത്തിന്റെ അത്ഭുതശക്തിയെക്കുറിച്ച് വേണ്ടത്ര അറിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിതാവായ ദൈവം തന്റെ പുത്രന് നല്‍കിയ വിശിഷ്ടമായ നാമമാണ് യേശുനാമം. യേശുനാമത്തിന്റെ മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സര്‍വവും മുട്ടുമടക്കുന്നു. ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: ”ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിന്റെ മുമ്പില്‍ സ്വര്‍ഗത്തിലും

  • ചൈനയിലെ വൃദ്ധസദനങ്ങള്‍  നല്‍കുന്ന മുന്നറിയിപ്പുകള്‍

    ചൈനയിലെ വൃദ്ധസദനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍0

    ചന്ദ്രനെപ്പോലെ പൂര്‍ണതയിലെത്തിയിട്ട് ക്ഷയിക്കുന്ന വെളിച്ചമാണ് എക്കാലവും പ്രായമായവര്‍. പലരും ജീവിതസായാഹ്നങ്ങളില്‍ അവഗണിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നു. അഗതിമന്ദിരങ്ങളില്‍ കഴിയുന്നവരുടെ ചുടുനിശ്വാസങ്ങള്‍ മക്കളോടൊപ്പമാവാന്‍ കൊതിച്ചുള്ള വേദനയുടെ നെരിപ്പോടുകള്‍ ജ്വലിച്ചുണ്ടാകുന്നതാണ്. ചിലര്‍ പറയും, ‘മക്കള്‍ക്ക് ഞങ്ങളെ വേണ്ട.’ മറ്റുചിലരാകട്ടെ ഹൃദയത്തിലെ നോവ് മറച്ചുവച്ചുകൊണ്ട് പറയുന്നു. ‘മക്കള്‍ സന്തോഷകരമായി ജീവിക്കട്ടെ’ എന്ന്. മക്കളുടെ അസാന്നിധ്യം തീന്‍മേശയ്ക്ക് മുമ്പിലെ ചിലരുടെ കണ്ണുനീരാണ്. വാര്‍ധക്യം ഏകാന്തതയുടേതാവാതിരുന്നെങ്കില്‍ എന്ന് നമുക്ക് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം. അണുകുടുംബങ്ങള്‍ ചൈനയിലെ വൃദ്ധദമ്പതികളില്‍ ഭൂരിഭാഗവും ഇന്ന് ഭവനങ്ങളില്‍ ഏകരായി കഴിയുകയാണത്രേ. അതിന് കാരണമായി

  • വിമര്‍ശനങ്ങളെ  എങ്ങനെ കാണണം?

    വിമര്‍ശനങ്ങളെ എങ്ങനെ കാണണം?0

    വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്നവരല്ല പലരും. എങ്കിലും വിമര്‍ശനങ്ങള്‍ പ്രയോജനകരമാണ്. അവ സദുദ്ദേശപരമാകണം എന്നുമാത്രം. തളര്‍ത്താനാകരുത്, വളര്‍ത്താനാകണം. നമുക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയോ തെറ്റോ ആകാം. വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ അതോര്‍ത്ത് അസ്വസ്ഥതപ്പെടേണ്ടതില്ല. ഇവിടെ തെറ്റ് വിമര്‍ശകന്റേതാണ്. മറ്റൊരാള്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ നമ്മള്‍ എന്തിന് അസ്വസ്ഥരാകണം? ഇനി വിമര്‍ശനം ശരിയാണെന്നിരിക്കട്ടെ. എന്തിന് തളര്‍ന്നുപോകണം? ഈ ഭൂമിയില്‍ ആരും കുറ്റമറ്റവിധം പരിപൂര്‍ണരല്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്ര വീക്ഷണം ശീലമാക്കുക. വിമര്‍ശകനോട് അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് തിരിച്ചുപറയുന്നതിലൂടെ വിമര്‍ശകന്റെ സമീപനത്തില്‍ അയവ് വരുത്താനാകും.

  • ഐക്യത്തിലേക്കുള്ള ചുവടുകള്‍

    ഐക്യത്തിലേക്കുള്ള ചുവടുകള്‍0

    2017 ജൂണ്‍ എട്ടിന് വത്തിക്കാനില്‍ നടന്ന അതിമനോഹരവും ഹൃദയസ്പര്‍ശിയുമായ ചടങ്ങിന് ലോകം മുഴുവന്‍ സാക്ഷിയായി. ഫ്രാന്‍സിസ് പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയ തിരുമേനിയും അന്നത്തെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസും അന്നത്തെ ഇസ്രായേല്‍ പ്രസിഡന്റ് ഷിമോ പെരേസും ഒരു ഒലിവുമരം നട്ട് വെള്ളമൊഴിച്ചുകൊടുക്കുന്നു. ഭൂമിയുടെ പേരില്‍ പരസ്പരം മല്ലടിക്കുന്ന പാലസ്തീന്‍-ഇസ്രായേല്‍ രാഷ്ട്രതലവന്മാരും ക്രിസ്തുപൈതൃകത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി വിഘടിച്ചു നില്‍ക്കുന്ന അത്യുന്നത പുരോഹിതശ്രേഷ്ഠരും ആയിരുന്നു ഒരുമിച്ചുവന്ന് ലോകസമാധാനത്തിനും ഐക്യത്തിനുംവേണ്ടി നിലകൊണ്ട് മാതൃകയായത്. വിഘടനത്തിനും ഐക്യമില്ലായ്മക്കുമുള്ള പ്രഥമവും പ്രധാനവുമായ സിദ്ധൗഷധമാണ്

  • സമര്‍പ്പണത്തിന്റെ കനല്‍വഴികള്‍

    സമര്‍പ്പണത്തിന്റെ കനല്‍വഴികള്‍0

    ജീവിതം ഒരു ആയിത്തീരല്‍ പ്രക്രിയ ആണ്. ജീവിതത്തിന് ഭംഗിയുണ്ട്, അത് വളരുന്നു, പൂര്‍ണതയെ പ്രാപിക്കുന്നു. ദൈവം നമ്മില്‍നിന്നും എന്ത് ആഗ്രഹിക്കുന്നുവോ അത് ആയിത്തീരുന്നതിലാണ് പൂര്‍ണത അടങ്ങിയിരിക്കുന്നത്. പൂര്‍ണത കൈവരിക്കാനുള്ള ഹൃദയമിടിപ്പാണ് സമര്‍പ്പണ ജീവിതത്തിന് നല്‍കുന്ന പ്രത്യുത്തരം! എന്നാല്‍ ഈ പ്രക്രിയയില്‍ ചില പ്രതിഭാസങ്ങള്‍ കാണുന്നു. ചൂടോടെ തുടങ്ങുന്നു; എന്നാല്‍ സാവധാനം അത് തണുത്തുപോകുന്നു. ധീരതയോടെ തീരുമാനിക്കുന്നു; എന്നാല്‍ ഭീതിയില്‍ അത് തകരുന്നു. സ്‌നേഹത്തിന്റെ ഊഷ്മളതയില്‍ സര്‍വവും സമര്‍പ്പിക്കുന്നു; എന്നാല്‍ സ്‌നേഹം തണുക്കുമ്പോള്‍ സമര്‍പ്പിച്ചത് തിരികെ എടുക്കുന്നു. ഇരുമ്പാണിമേല്‍

  • ഭരണഘടന പദവികള്‍ക്കു നേരെ  വിരലുകള്‍ ഉയരുമ്പോള്‍

    ഭരണഘടന പദവികള്‍ക്കു നേരെ വിരലുകള്‍ ഉയരുമ്പോള്‍0

    ഗവര്‍ണറും ഭരണ-പ്രതിപക്ഷ കക്ഷികളും തമ്മില്‍ കേരളത്തില്‍ തുറന്ന ഏറ്റുമുട്ടലിലാണ്. ഉടനെയെങ്ങും അതു തീരുമെന്നും തോന്നുന്നില്ല. ഗവര്‍ണര്‍മാര്‍ക്കു നേരെ കരിങ്കൊടികളും പ്രതിഷേധവും ഇതിനുമുമ്പും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, അന്നൊന്നും അവര്‍ക്ക് എതിരെയുള്ള വ്യക്തിപരമായ പ്രതിഷേധങ്ങളായിരുന്നില്ല. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ഉണ്ടായ പ്രതിഷേധത്തെ നിസാരമായി കാണാനാവില്ല. ലോകം ആദരവോടെ കാണുന്ന ചരിത്ര പണ്ഡിതന്മാരും ഗവേഷകരും ചരിത്ര വിദ്യാര്‍ത്ഥികളുമടങ്ങിയ സദസില്‍നിന്നാണ് അത്തരമൊരു പ്രതികരണം ഉണ്ടായത്. അതിനാല്‍ നമ്മുടെ നാട്ടില്‍ സാധാരണ നടക്കുന്ന പ്രതിഷേധങ്ങളുടെ

  • ആധുനികതയുടെ  വെല്ലുവിളികള്‍

    ആധുനികതയുടെ വെല്ലുവിളികള്‍0

    ഇസ്രായേലിന്റെ അനിഷേധ്യ നേതാവും പ്രവാചകനുമായിരുന്നു മോശ. മറ്റു പ്രവാചകന്മാരില്‍ നിന്ന് മോശയെ വ്യത്യസ്തനാക്കിയ നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു. സ്‌നേഹിതനോടു സംസാരിക്കുന്നതുപോലെ മോശയും ദൈവവും പരസ്പരം സംഭാഷണം നടത്തിയിരുന്നു. ”കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല” (നിയമ.34:10). ഒരു സ്‌നേഹിതനോടെന്നപോലെ മോശ ദൈവത്തോടും ദൈവം മോശയോടും സംസാരിച്ചു. മോശ തന്റെ പ്രവാചകദൗത്യത്തിനുള്ള ഊര്‍ജം സംഭരിച്ചിരുന്നത് ഈ നിത്യപരിചയത്തില്‍നിന്നായിരുന്നു. മനുഷ്യനെ തൃപ്തിപ്പെടുത്താന്‍വേണ്ടിയോ അവരുടെ ആഗ്രഹത്തിനനുസരിച്ച് നാളത്തെ കാര്യങ്ങള്‍ ഇന്ന് പറഞ്ഞുകൊടുക്കുന്നവനോ അല്ല പ്രവാചകന്‍. മറിച്ച്,

Latest Posts

Don’t want to skip an update or a post?