Follow Us On

23

November

2020

Monday

 • മലമുകളിലെ വീട്‌

  മലമുകളിലെ വീട്‌0

  മാര്‍ത്തോമാശ്ലീഹായില്‍നിന്നും വിശ്വാസ പൈതൃകം സ്വീകരിച്ച കേരള കത്തോലിക്കാ സമൂഹത്തെ 19-ാം നൂറ്റാണ്ടില്‍ ശാക്തീകരിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത വളര്‍ത്തു പിതാവാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്. ഈ പുണ്യപിതാവിന്റെ 150-ാം മരണ വാര്‍ഷിക അനുസ്മരണം സഭാമക്കള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കും സഭാജീവിതത്തിന്റെ അടിസ്ഥാന ആത്മീയ ആന്തരിക പൈതൃകങ്ങളുടെ ഒരു ഓര്‍മപ്പെടുത്തലാണ്. മരണവിനാഴികയില്‍ ആത്മാഭിഷേകത്തോടെ വിശുദ്ധ ചാവറ പിതാവ് പറഞ്ഞു: മാമ്മോദീസായില്‍ ലഭിച്ച ദൈവേഷ്ടപ്രസാദം തിരുക്കുടുംബത്തിന്റെ അനുഗ്രഹത്താല്‍ നഷ്ടപ്പെടുത്തുവാന്‍ ഇടയായിട്ടില്ല. ദൈവത്തിന്റെ മനുഷ്യന്‍, പരിശുദ്ധാത്മാവ് നിറഞ്ഞ മനുഷ്യന്‍ എന്ന് ജനം

 • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ എളിയില്‍വച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിച്ച വൈദികന്‍

  ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ എളിയില്‍വച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിച്ച വൈദികന്‍0

  രണ്ടായിരാം ആണ്ടിന്റെ ആരംഭം. മുംബൈയില്‍നിന്നും ഹൈദരാബാദിലേക്ക് ഒരു ട്രെയിന്‍ യാത്ര. ജോര്‍ജ് കുറ്റിക്കല്‍ അച്ചനും ടീമംഗങ്ങളും പുതുതായി തുടങ്ങുന്ന ആശ്രമത്തിലേക്ക് പോവുകയാണ്. ഉച്ചയായപ്പോള്‍ അച്ചനെ സീറ്റില്‍ കാണാനില്ല. ട്രെയിനിലെ ടോയ്‌ലറ്റിന്റെ അടുത്ത് ഒരാള്‍ക്കൂട്ടം. ആകാംക്ഷയോടെ എത്തിനോക്കിയപ്പോള്‍ കുഷ്ഠരോഗിയെന്ന് തോന്നിക്കുന്ന ഒരു യാചകനെ തോളോട് ചേര്‍ത്തുപിടിച്ച് വെളുത്ത ളോഹ ധരിച്ച അച്ചന്‍ നിലത്തിരിക്കുന്നു. ഈശോയ്ക്ക് ഭക്ഷണം കൊടുക്കണമെന്ന് പറഞ്ഞ് തന്റെ സീറ്റില്‍ ആ സഹോദരനെ പിടിച്ചിരുത്തി ഒരേ പാത്രത്തില്‍നിന്ന് വാരിക്കഴിച്ചു. വ്രണങ്ങള്‍ പഴുത്തൊലിക്കുന്ന അറ്റുപോയ വിരലുകള്‍കൊണ്ട് ആ യാചകന്‍

 • ഈ വര്‍ഷവും ഞാന്‍ നക്ഷത്രം വാങ്ങിയില്ല

  ഈ വര്‍ഷവും ഞാന്‍ നക്ഷത്രം വാങ്ങിയില്ല0

  അമ്മ ചെറുപ്പത്തില്‍ പഠിപ്പിച്ചുതന്ന ആശയമാണ് റെഡിയൂസ്, റീയൂസ്, റീസൈക്കിള്‍. ഈ ആഡംബരയുഗത്തിലെ ലോകത്തിന്റെ നാശം മുന്നില്‍കണ്ട് ചില ബോധമുള്ളവര്‍ ഈ ആശയം നവീനമായി പ്രചരിപ്പിക്കുന്നുണ്ട്. ബുദ്ധിയുള്ള മനുഷ്യര്‍ അതു സ്വീകരിക്കുകയും ചെയ്യുന്നു. യൂസ് ആന്റ് ത്രോയുടെ കാലം കഴിഞ്ഞിട്ടില്ല. എങ്കിലും മനുഷ്യന് തിരിച്ചറിവ് ഉണ്ടാകുന്നു എന്നത് നല്ല കാര്യമാണ്. എല്ലാ വര്‍ഷവും ഞാന്‍ പുതിയ ക്രിസ്മസ് നക്ഷത്രങ്ങള്‍ വാങ്ങാറില്ല. നാലും അഞ്ചും വര്‍ഷം ഒരേ നക്ഷത്രം ഉപയോഗിക്കും. അങ്ങനെ കഴിഞ്ഞ വര്‍ഷം മടക്കിവച്ച നക്ഷത്രം ഡിസംബര്‍ ആദ്യത്തെ

 • വിശുദ്ധ ജോണ്‍ പോളിനെ കണ്ട പുല്‍ക്കൂടുകള്‍

  വിശുദ്ധ ജോണ്‍ പോളിനെ കണ്ട പുല്‍ക്കൂടുകള്‍0

  ലോകത്തില്‍ എവിടെയും ക്രിസ്മസ് അമൂല്യമാണ്. വിവിധ നാടുകളില്‍ അവയുടെ ബാഹ്യപ്രകടനം വ്യത്യസ്തമാകുമെങ്കിലും ക്രൈസ്തവരുടെ ഏകത്വത്തെയും നാനാത്വത്തെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു രംഗം പോളണ്ടിലെ ക്രിസ്മസ് ആചരണങ്ങള്‍ക്കിടയില്‍ ഞാന്‍ കണ്ടു. ഫ്രാന്‍സില്‍ സ്ട്രാസ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ പഠന കാലത്തെ (1979) സഹപാഠിയും പോളണ്ടുകാരനുമായ കാരളിനാണ് അതിന് അവസരമൊരുക്കിയത്. ഡിസംബര്‍ 24-ന് വൈകുന്നേരത്തെ അത്താഴത്തോടെയാണ് പോളിഷ് കുടുംബങ്ങളില്‍ ക്രിസ്മസ് ആരംഭിക്കുക. വിശിഷ്ട രീതിയില്‍ നടത്തപ്പെടുന്ന ആ അത്താഴം വാസ്തവത്തില്‍ ഒരു പ്രാര്‍ത്ഥനാ വിരുന്നാണ്. പോളണ്ടിലെ കത്തോലിക്കര്‍ അവരുടെ ദേശീയ പൈതൃകത്തിന്റെ

 • സംഭാഷണം ഒരു കല

  സംഭാഷണം ഒരു കല0

  ”വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്റെ ജീവന്‍ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു” (സുഭാ. 13:3). ഇഷ്ടാനുസരണം കുതിരയെ നിയന്ത്രിക്കുവാന്‍ കഴിവുള്ള ഒരാള്‍ക്ക് മാത്രമേ നല്ലൊരു കുതിരസവാരിക്കാരനാകാന്‍ കഴിയൂ. കുതിര തോന്നിയതുപോലെ പോകുന്നിടത്തേക്കെല്ലാം സഞ്ചരിക്കുന്ന ഒരശ്വാരൂഢന്റെ സ്ഥിതി എന്തായിരിക്കും? മനുഷ്യന്റെ നാവിനെ കുതിരയോട് ഉപമിക്കാം. അതിന്റെ ഉടമയെ അശ്വാരൂഢനോടും. നാക്ക് വേണ്ടവിധം നിയന്ത്രിക്കാതിരുന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ക്കന്തമില്ല. എന്നാല്‍ അത് യുക്തിപൂര്‍വം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ഒട്ടേറെ നേട്ടങ്ങളുണ്ടാവുകയും ചെയ്യും. സ്ഥാനത്തും അസ്ഥാനത്തുമെല്ലാം നിയന്ത്രണമില്ലാതെ സംസാരിക്കുന്നവരാണ് പലരും. അത് പല അനര്‍ത്ഥങ്ങള്‍ക്കും ഇടവരുത്തുമെന്നുള്ള

 • അള്‍ത്താരയിലെ 50 വര്‍ഷത്തെ അനുഭവങ്ങള്‍

  അള്‍ത്താരയിലെ 50 വര്‍ഷത്തെ അനുഭവങ്ങള്‍0

  വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ വൈദികനൊപ്പം അള്‍ത്താര ശുശ്രൂഷകനും പ്രാധാന്യമുണ്ട്. വിശുദ്ധിയില്‍ ജീവിച്ച്, നിരന്തര പ്രാര്‍ത്ഥനയില്‍ ശക്തി നേടിയായിരിക്കണം അള്‍ത്താരശുശ്രൂഷ. മാലാഖമാരുടെ സ്ഥാനമാണ് ശുശ്രൂഷകര്‍ക്ക്. ദൈവാനുഗ്രഹവും കരുതലും ശുശ്രൂഷകര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുന്നു. രാജ്യത്തിനകത്തും വിദേശങ്ങളിലും വൈദികരായും സമര്‍പ്പിതരായും ശുശ്രൂഷ ചെയ്യുന്നവരിലേറെയും അള്‍ത്താര ശുശ്രൂഷകരില്‍നിന്നുള്ളവരാണ്. അള്‍ത്താര ശുശ്രൂഷയുടെ പ്രാധാന്യമോ ഗൗരവമോ അറിയാതിരുന്ന സമയത്താണ് അപ്പച്ചന്‍ കളരിക്കല്‍ അള്‍ത്താര ശുശ്രൂഷകനാകാന്‍ ആഗ്രഹിച്ചത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ഇടവകാംഗമായിരുന്നു അപ്പച്ചന്‍. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ളതായിരുന്നു ഇടവക ദൈവാലയം. അള്‍ത്താരയില്‍ ശുശ്രൂഷാസഹായിയായിത്തീരാന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കിളിയന്തറ

 • ഭിന്നശേഷിക്കാരെ  പരിഗണിക്കണം…

  ഭിന്നശേഷിക്കാരെ പരിഗണിക്കണം…0

  ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഭിന്നശേഷിയുള്ളവരെ ശാക്തീകരിക്കുന്നതിനുമായി അന്തര്‍ദ്ദേശീയതലത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്ന് ഭിന്നശേഷിയുള്ളവരുടെ ദിനമായി ആചരിക്കുന്നു. പൊതുസമൂഹം അവര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നുണ്ടോയെന്ന് വളരെ ഗൗരവമായി ചിന്തിക്കണം. ശാരീരിക, മാനസിക കുറവുകള്‍ മൂലം ആരെയും മാറ്റിനിര്‍ത്താതെ, എല്ലാവരെയും തുല്യതയില്‍ ഉള്‍കൊള്ളുന്ന സമൂഹമാണ് ഉണ്ടാകേണ്ടത്. ഇതിനായി സമസ്തമേഖലകളിലും ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും നടപ്പിലാക്കുന്നതില്‍ നമ്മുടെ രാജ്യവും ഇന്ന് വേണ്ടത്ര പ്രാധാന്യം

 • സങ്കീര്‍ത്തനത്തിന്റെ 25 വര്‍ഷങ്ങള്‍

  സങ്കീര്‍ത്തനത്തിന്റെ 25 വര്‍ഷങ്ങള്‍0

  ‘ഏതൊരു പ്രവാചകനും ഒരു മരുഭൂമി കടക്കേണ്ടിയിരി’ക്കുന്നുവെന്ന് പെരുമ്പടവം ശ്രീധരന്‍ കോറിയിട്ടത് ‘അരൂപിയുടെ മൂന്നാം പ്രാവ്’ എന്ന നോവലിലാണ്. പീഡാനുഭവത്തിന്റെ മരുഭൂമിയനുഭവങ്ങളിലൂടെ ആര്‍ജ്ജിക്കുന്ന വിശുദ്ധി പ്രവാചക ജീവിതങ്ങളുടെ മാത്രം കഥയല്ലെന്നും ഏതൊരു മനുഷ്യനിലും സംഭവ്യമായ സാര്‍വലൗകികത്വം ഈ തത്വത്തില്‍ ദര്‍ശിക്കാനാകുമെന്നുമുള്ള തിരിച്ചറിവിന്റെ പ്രഘോഷണമാണ് ഇതേ എഴുത്തുകാരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവല്‍. റഷ്യന്‍ സാഹിത്യകാരന്‍ ഫയദോര്‍ ദസ്തയേവ്‌സ്‌കി (1821-1881) യുടെ ജീവിതത്തെ മനുഷ്യജീവിതാവസ്ഥയുടെ തന്നെ കഥയാക്കിത്തീര്‍ത്തതിനാലാണ് ‘ഒരു സങ്കീര്‍ത്തനം പോലെ’ യെന്ന നോവല്‍ ആസ്വാദകമനസിലെ അത്ഭുതമായി നിലകൊള്ളുന്നത്.

Latest Posts

Don’t want to skip an update or a post?