Follow Us On

18

April

2024

Thursday

  • നിലാവ്‌

    നിലാവ്‌0

    നിലാവ് അതിന്റെ പൂര്‍ണശോഭകൊണ്ട് അഗാധത്തെ തൊട്ടുണര്‍ത്തുന്നത് കണ്ടിട്ടുണ്ടോ? നിലാവ് എന്നും ആനന്ദമാണ്. വസ്തുതകളും പ്രപഞ്ചവും നിലാവില്‍ കുളിച്ചു നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഒരുനാള്‍ ഈ നിലാവ് പ്രപഞ്ചത്തില്‍നിന്ന് എടുക്കപ്പെട്ടാല്‍ എന്താണ് സംഭവിക്കുക? ഓരോരുത്തരുടെയും ജീവിതത്തിലും കാണും ഇതുപോലെയുള്ള ഒരു നിലാവ്. വ്യക്തികള്‍ മുഖേന ആയിരിക്കാം, ചിലപ്പോള്‍ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ആയിരിക്കാം. ഈ നിലാവില്‍ കണികകള്‍പോലെ എവിടെയോ സന്തോഷവും ദുഃഖവും സാന്ത്വനവും ഒളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ഇരുട്ടിലും നാം പ്രകാശത്തെ അത്രമാത്രം സ്‌നേഹിക്കുന്നത്. ഇരുട്ട് എന്നാല്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്.

  • ആത്മാവിന്റെ  നിത്യത

    ആത്മാവിന്റെ നിത്യത0

    ആത്മാവിന്റെ നിത്യതയെക്കുറിച്ച് ചിന്തിക്കുന്ന മാസമാണ് നവംബര്‍. തിരുസഭ ഈ മാസം ശുദ്ധീകരണാത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കാനും മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ദണ്ഡവിമോചനങ്ങള്‍ കാഴ്ചവയ്ക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മരണം അത്യന്തികമായ യാഥാര്‍ത്ഥ്യമാണ്. മനുഷ്യനായി പിറന്ന ആര്‍ക്കും മരണത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ”പ്രാണനെ പിടിച്ചു നിര്‍ത്താനോ മരണസമയം നിശ്ചയിക്കാനോ ആര്‍ക്ക് കഴിയും” (സഭാ. പ്രസംഗ. 8:8). ഓരോ വ്യക്തിക്കും മരണം കഴിഞ്ഞ് ഉടനെതന്നെ തന്റെ പ്രവൃത്തിക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം ലഭിക്കും (സി.സി.സി 679). ഇതിനെ തനത് വിധി എന്നാണ് തിരുസഭ പഠിപ്പിക്കുന്നത്. ഒരു

  • തിന്മയ്ക്ക് പഴുത്  നല്‍കരുത്‌

    തിന്മയ്ക്ക് പഴുത് നല്‍കരുത്‌0

    കലാലയ കാലഘട്ടത്തിലെ ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ സൊറ പറഞ്ഞിരിക്കുകയാണ്. അതിനിടെ, ജീസസ് യൂത്തില്‍ സജീവമായിരുന്ന ഒരു സഹപാഠി സാത്താന്‍ ആരാധകരെക്കുറിച്ചും അവര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന വസ്തുക്കള്‍, ചിഹ്നങ്ങള്‍ എന്നിവയെക്കുറിച്ചും പറഞ്ഞുതുടങ്ങി. ക്രൈസ്തവര്‍ വളരെ പവിത്രമായി കാണുന്ന ജപമാലയില്‍ വരെ സാത്താന്റെ സന്ദേശവാഹകര്‍ കൃത്രിമം കാണിക്കാറുണ്ടെന്ന് പങ്കുവച്ച അവന്‍ അവയിലൊക്കെ ആലേഖനം ചെയ്യാറുള്ള ചില സാത്താനിക രൂപങ്ങളെക്കുറിച്ചും വ്യക്തമാക്കി. എത്ര വിശുദ്ധമെന്ന് കരുതുന്ന ഇടങ്ങളില്‍നിന്ന് ലഭിക്കുന്ന വിശ്വാസസംബന്ധമായ വസ്തുക്കളിലും ഇത്തരത്തിലുള്ള കൃത്രിമം നടക്കാന്‍ ഇടയുണ്ടെന്നത് എന്നില്‍

  • മരടിലെ നീതിക്ക് മൂലമ്പള്ളിയും  കര്‍ഷകരും അര്‍ഹരല്ലേ?

    മരടിലെ നീതിക്ക് മൂലമ്പള്ളിയും കര്‍ഷകരും അര്‍ഹരല്ലേ?0

    മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം വേഗത്തിലാക്കിയ നടപടി എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്. നഷ്ടപരിഹാരത്തിനുവേണ്ടി നടന്ന് ചെരുപ്പു തേയുന്നതാണ് കേരളത്തിലെ പൊതു രീതി. ആദ്യമേ പറയട്ടെ, ആ ഫ്ലാറ്റുകള്‍ ഇടിച്ചുനിരത്തണമെന്ന അഭിപ്രായക്കാരനല്ല ഞാന്‍. അതിനോട് ശക്തമായ വിയോജിപ്പുണ്ടുതാനും. ഏറെ വാദപ്രതിവാദങ്ങള്‍ കഴിഞ്ഞതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതുകൊണ്ട് ഇനി അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. അതിസമ്പന്നര്‍ക്ക് എന്തിനാണ് ഗവണ്‍മെന്റ് സഹായം നല്‍കുന്നതെന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു.  ഫ്ലാറ്റു നിര്‍മാതാക്കളില്‍നിന്നും നഷ്ടപരിഹാരം ഈടാക്കുമെങ്കിലും ആദ്യം ഗവണ്‍മെന്റാണ് പണം നല്‍കുന്നത്. ഇടിച്ചുനിരത്താന്‍ ഒരുങ്ങുന്ന ഫ്ലാറ്റുകളുടെ ഉടമകള്‍ മുഴുവന്‍ അതിസമ്പന്നരാണെന്നും

  • വിശ്വസ്‌നേഹത്തിന്റെ  ആത്മക്ഷതങ്ങള്‍!

    വിശ്വസ്‌നേഹത്തിന്റെ ആത്മക്ഷതങ്ങള്‍!0

    ”വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം!” മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. വിശ്വത്തിന്റെ ദുഃഖത്തെ ഉപാസന ചെയ്ത ബുദ്ധചിന്തയുടെ ആത്മീയസത്തയെ അക്ഷരങ്ങളില്‍ കൊത്തിവച്ചിരിക്കുന്നതാണ് അക്കിത്തത്തിന്റെ ഈ കാവ്യശകലം. മുത്തുകള്‍ പന്നികള്‍ക്ക് എറിഞ്ഞു കൊടുക്കരുത്. അവ അത് ചവിട്ടിമെതിക്കുമെന്നാണ് പ്രമാണം. എങ്കിലും നിര്‍ഭാഗ്യവശാല്‍ ദര്‍ശനങ്ങളുടെ മുത്തുകള്‍ പലതും അവസാനം എത്തിപ്പെടുന്നത് പന്നിക്കൂടുകളിലാണ്. ഇത്തരുണത്തില്‍ കേരളത്തിലെ ചില രണ്ടാംകിട ചിന്തകന്മാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ചര്‍ച്ചയാണ് വിശുദ്ധ മറിയം ത്രേസ്യയുടെ ചില ആത്മീയകൃത്യങ്ങളെപ്പറ്റിയുള്ള വിവാദങ്ങള്‍. അവര്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നെന്നും ഇത്

  • ‘ഐ-ഫിഡിലിറ്റി’ക്ക്  ഒരു ലൈക്ക്…

    ‘ഐ-ഫിഡിലിറ്റി’ക്ക് ഒരു ലൈക്ക്…0

    ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കൃത്യമായ അതിര്‍വരമ്പുകള്‍ സൂക്ഷിക്കുന്ന ദമ്പതികളുടെ ജീവിതം അത് സൂക്ഷിക്കാത്തവരേക്കാള്‍ ഏറെ സന്തുഷ്ടമാണെന്ന് തെളിയിക്കുന്ന നിരവധി സര്‍വേകളും പഠനങ്ങളുമുണ്ടായിട്ടുണ്ട്. ‘ഐ-ഫിഡിലിറ്റി’ അഥവാ ‘ഐ’ വിശ്വസ്തതയെക്കുറിച്ച് അമേരിക്കയിലെ വിര്‍ജീനീയ സര്‍വകലാശാല അടുത്തിടെ നടത്തിയ ഗവേഷണവും ജനറല്‍ സോഷ്യല്‍ സര്‍വേയും ഈ വിഷയത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ്. ഇന്റര്‍നെറ്റിലൂടെ ഏതെങ്കിലും വിധത്തില്‍ ജീവിതപങ്കാളിയോട് അവിശ്വസ്തത പുലര്‍ത്തുന്നവരുടെ ജീവിതം അസന്തുഷ്ടി നിറഞ്ഞതാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പഠനം വെളിപ്പെടുത്തുന്നു. സൗഹൃദത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടു നടത്തുന്ന സല്ലാപങ്ങള്‍പോലും അസംതൃപ്തിയിലേക്ക് നയിക്കുന്നു എന്നാണ് ‘ഐഫിഡിലിറ്റി: ദി

  • താങ്ങായവര്‍ക്ക് തണലാകുക

    താങ്ങായവര്‍ക്ക് തണലാകുക0

    ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ വയോജനങ്ങള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ വളരെ കര്‍ശനമായ നിയമ നിര്‍മാണവും ഇതര സംവിധാനങ്ങളും നാള്‍ക്കുനാള്‍ മെച്ചപ്പെടുത്തുകയും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ അതിനെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏതു പ്രായത്തിലുള്ളവര്‍ക്കും അവരവരുടേതായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കണമെന്നതുപോലെ, വയോജനങ്ങള്‍ക്ക് അവരുടെ പ്രായ വ്യത്യാസമനുസരിച്ച് ഇതര പ്രായക്കാരുടെ സഹായ സഹകരണങ്ങളും പ്രത്യേക ശ്രദ്ധയും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്. തങ്ങളുടെ ആയുസും ആരോഗ്യവും കഴിവും പൂര്‍ണമായി വിനിയോഗിച്ച് മക്കള്‍ക്ക് സുരക്ഷിത ജീവിതസാഹചര്യം ഒരുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചവരാണവര്‍.

  • പ്രതിസന്ധികളില്‍ രക്ഷപ്പെടാന്‍…

    പ്രതിസന്ധികളില്‍ രക്ഷപ്പെടാന്‍…0

    ”നിങ്ങളുടെ പ്രയത്‌നങ്ങള്‍ കര്‍ത്താവിലര്‍പ്പിക്കുക; നിങ്ങളുടെ പദ്ധതികള്‍ ഫലമണിയും” (സുഭാഷിതങ്ങള്‍ 16 : 3). ഇന്ത്യയുടെ ദാരിദ്ര്യത്തെക്കുറിച്ച് ഗവേഷണം നടത്തുവാനായി ഒരു സംഘം ജര്‍മന്‍ ശാസ്ത്രജ്ഞര്‍ ഇന്ത്യയില്‍ എത്തി. അവസാനം ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി അവര്‍ തങ്ങളുടെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. ‘അലസമായി സമയം ചെലവഴിക്കുന്നവരെ പട്ടണങ്ങളിലും തെരുവോരങ്ങളിലും ധാരാളമായി കാണാം. ജര്‍മനിയില്‍ ആരെയും അങ്ങനെ കണ്ടെത്താന്‍ കഴിയുകയില്ല.’ ബൈബിള്‍ പഠിപ്പിക്കുന്നു: ‘അലസത ദാരിദ്ര്യം വരുത്തുന്നു.’ ‘അലസന്റെ മനസ് പിശാചിന്റെ പണിപ്പുരയാണ്.’ അതിനാല്‍ സമയം പൂര്‍ണമായി പ്രയോജനപ്പെടുത്തി ഉണര്‍ന്നിരുന്ന്

Don’t want to skip an update or a post?