Follow Us On

23

November

2020

Monday

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  ഈശോയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നു സ്വീഡനിലെ വിശുദ്ധ ബ്രിജിത്തായോട് അമ്മ പറഞ്ഞു: ”ഈ മരണം സമാനതകളില്ലാത്തതാണെന്നും അവന്‍ ഇനി നിത്യമായി ജീവിക്കുമെന്നും.” അവര്‍ അവനെ കല്ലറയില്‍ കിടത്തി. ആ കല്ലറയില്‍ സത്യമായും രണ്ടു ഹൃദയം ഉണ്ടായിരുന്നു. മകന്റെ നിര്‍ജീവമായ ശരീരത്തൊടൊപ്പം അമ്മയുടെ വേദനിക്കുന്നൊരു ഹൃദയവും അവിടെ കല്ലറയില്‍ ചേര്‍ന്നുനിന്നു. അമ്മ മകനെ കല്ലറയിലാക്കി മടങ്ങുകയല്ല ചെയ്തത് മറിച്ച് ഹൃദയത്തില്‍ കല്ലറയുമായി ഇഴയുകയായിരുന്നു. പരിശുദ്ധ അമ്മേ, അമ്മയുടെ വ്യകുലങ്ങള്‍ ധ്യാനിക്കുന്ന ഞങ്ങള്‍ അമ്മയുടെ കരംപിടിച്ച് യോഹന്നാനെ പോലെ മുന്നോട്ട് നടക്കട്ടെ.

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  അമ്മയുടെ മടിയില്‍ ക്രിസ്തു അമ്മയുടെ മുന്നില്‍ വച്ച് ഈശോയെ അരിമത്തിയക്കാരന്‍ ജോസഫും നിക്കദേമൂസും ചേര്‍ന്ന് കുരിശില്‍ നിന്നിറക്കി. അവന്‍ ഇത്രവേഗം മരിച്ചുവോയെന്ന് പീലത്തോസ് പോലും പകച്ചുപോയി. ഇതെക്കുറിച്ച് സുവിശേഷങ്ങള്‍ പറയാത്ത എത്രയോ വിവരങ്ങള്‍ അമ്മ വിശുദ്ധ ബ്രിജിത്തായോട് പറഞ്ഞിരിക്കുന്നു. ”അവര്‍ ശരീരം കുരിശില്‍ നിന്നിറക്കുകയാണ് മൂന്നു ഗോവണികള്‍ കൊണ്ടുവന്നു. ഒന്ന് കാലുകള്‍വരെ എത്തുന്നത്. രണ്ടാമത്തേത് നെഞ്ചുവരെ എത്തുന്നത് മൂന്നാമത്തേത് കൈകള്‍ വരെ എത്തുന്നത്. മൂന്നാമത്തെ ഗോവണിയില്‍ ഒരാള്‍ കയറി. ആണികള്‍ ഇളക്കി. അവന്‍ ശരീരം പിടിച്ചു കൊണ്ടു

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  കുരിശുമരണം സ്വീഡനിലെ വി.ബ്രിജിത്തായോട് അമ്മ പറഞ്ഞു. ”പീഡാസഹനത്തിന്റെ അരമനയിലേക്ക് വരുമ്പോള്‍ അവിടുത്തെ മരണത്തിനുള്ള എല്ലാ ആയുധങ്ങളും ഒരുക്കി വച്ചിരിക്കുന്നത് ഞാന്‍ കണ്ടു. മേലങ്കി മാറ്റുവാനും കുരിശിലേക്ക് കിടക്കുവാനും അവര്‍ പറഞ്ഞു. അവന്‍ അനുസരിച്ചു. കൈ നീട്ടുവാന്‍ പറഞ്ഞു. ആദ്യം വലംകൈ കുരിശോടു ചേര്‍ത്ത് ബന്ധിച്ചു. എല്ലിന് ഏറ്റവും ബലമുള്ളിടത്ത് അവര്‍ ആണി തറച്ചു. പിന്നെ അടുത്തകരത്തിലും ആണിയടിച്ചു. തുടര്‍ന്ന് വലതുകാലിനുമുകളില്‍ ഇടതു കാല്‍ വച്ച് അതിലും ആണികയറ്റി. എല്ലാ ഞരമ്പുകളും പൊട്ടിയിട്ടുണ്ടാകണം. പിന്നീട് മുള്‍മുടി വച്ചു. അതിലൂടെ

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  കണ്ടുമുട്ടല്‍ ഒരു വലിയ ജനക്കൂട്ടവും കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും ഈശോയുടെ പിന്നാലെ പോയി. അമ്മ കുരിശു യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നുവെന്ന് രണ്ടായിരം വര്‍ഷമായി സഭ വിശ്വസിക്കുന്ന സത്യമാണ്. വിശുദ്ധ നാട്ടില്‍ പോയിട്ടുള്ളവര്‍ ആ സ്ഥലം കണ്ടിട്ടുണ്ടാകണം. അമ്മ മകനെ കാത്തുനിന്ന ഇടം. സ്വീഡനിലെ വിശുദ്ധ ബ്രജിത്തിനോട് അമ്മ ഈ സംഭവത്തെക്കുറിച്ച് പറയുന്നുണ്ട്. ‘കുരിശുമായുള്ള യാത്ര തന്റെ അടുത്തുകൂടി വരത്തക്കവിധം തന്നെ കുരിശിന്റെ വഴിയില്‍ എവിടെ എങ്കിലും നിര്‍ത്തണമെന്ന് അമ്മ യോഹന്നാനോട് ശാഠ്യപൂര്‍വം പറഞ്ഞു.

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  ദൈവാലയത്തിലെ കാണാതാകല്‍ അമ്മേ, ഈശോയെ ഈ ലോകത്തില്‍ കാത്തുപാലിക്കുവാന്‍ സ്വര്‍ഗം സവിശേഷമായി തെരഞ്ഞെടുത്ത് അഭിഷേകം ചെയ്തവരാണ് യൗസേപ്പിതാവും അമ്മയും ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ എന്ന് പറഞ്ഞ് ജീവിതം മുഴുവന്‍ കര്‍ത്താവിന് അര്‍പ്പിച്ചവളാണ് അമ്മ. ചില സന്ദേഹങ്ങളുണ്ടായെങ്കിലും മാലാഖയുടെ സ്വപ്‌നദര്‍ശനത്തിലൂടെ സത്യം മനസിലായപ്പോള്‍ ദൈവദൂതന്‍ പറഞ്ഞതുപോലെ മാത്രം പ്രവര്‍ത്തിക്കുവാന്‍ ജീവിതം വിട്ടുകൊടുത്തവനാണ് യൗസേപ്പ്പിതാവ് നീതിമാന്‍. എന്നിട്ടും നിങ്ങള്‍ക്ക് ഈശോയെ നഷ്ടപ്പെടുന്നു. വല്ലാത്തൊരു വെളിപ്പെടുത്തലാണ് ഈ വ്യാകുലം. വിശുദ്ധരായി ജീവിക്കുവാന്‍ യത്‌നിക്കുന്നവരുടെ ജീവിതത്തില്‍

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  ഈജിപ്തിലേക്കുള്ള പ്രയാണം അമ്മയുടെ ബലിയാത്രയിലെ രണ്ടാം സംഭവമാണ് ഈജിപ്തിലേക്കുള്ള പ്രയാണം. ദൈവാലയത്തില്‍ ഉണ്ണിയെ കാഴ്ചവക്കാന്‍ ചെന്ന ദിവസങ്ങളിലാണ് സ്വര്‍ഗത്തിന്റെ വെളിപാടുണ്ടായതെന്നാണ് അമ്മ പിന്നീട് വെളിപ്പെടുത്തിയത്. അതായത് ഉണ്ണിക്ക് 45 ദിവസമാണ് പ്രായം. ലോകരക്ഷകനെ രക്ഷിക്കാന്‍ ഒളിച്ചോട്ടം. പ്രയാണങ്ങള്‍ക്കും പ്രവാസ ജീവിതത്തിനും ഒക്കെ രക്ഷാകര പദ്ധതിയില്‍ സ്ഥാനമുണ്ടെന്ന് തിരുക്കുടുംബത്തിന്റെ ഒളിച്ചോട്ടം പറയുന്നു. ഹേറോദോസിന്റ വാളില്‍ നിന്ന് സ്‌നാപകനെ ദൈവം രക്ഷിച്ചത് മരുഭൂമിയില്‍ ഒളിപ്പിച്ചാണ് എന്ന് പാരമ്പര്യവും സ്വകാര്യവെളിപാടുകളും പറയുന്നു. എന്നിട്ടും ദൈവപിതാവ് സ്വന്തം പുത്രനെ രക്ഷപ്പെടുത്താന്‍ ക്രമീകരിച്ചത് ഒളിച്ചോട്ട

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  മാതാവിന്റെ എഴു വ്യാകുലങ്ങളോടുള്ള ഭക്തി സഭയില്‍ വ്യാപിച്ചതെങ്ങനെ? ആരാണിതിന് തുടക്കമിട്ടത്? തുടങ്ങി പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളുടെ ധ്യാനത്മകമായ വീക്ഷണം. അനുഗഹങ്ങള്‍ ഈശോയുടെ പീഢാനുഭവങ്ങളെക്കുറിച്ച് ഏറെ വെളിപാടുകള്‍ ലഭിച്ചിട്ടുള്ള സ്വീഡനിലെ വിശുദ്ധ ബ്രിജിത്തയോട് അമ്മയുടെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗഹങ്ങളെക്കുറിച്ച് ഈശോ വെളിപ്പെടുത്തിയിട്ടുണ്ട്. ഈശോ പറഞ്ഞു. ”അവരുടെ കുടുംബങ്ങളില്‍ സമാധാനം സ്ഥാപിക്കും, അവര്‍ക്ക് ദൈവിക രഹസ്യങ്ങളെക്കുറിച്ചുള്ള ദൈവികജ്ഞാനം നല്‍കും, അവരുടെ വേദനകളില്‍ സാന്ത്വനമായും ദൗത്യങ്ങളില്‍ കൂട്ടായും ഞാന്‍ ഒപ്പമുണ്ടാവും, അവര്‍ ആവശ്യപ്പെടുന്നതെന്തും, അവരുടെ ആത്മരക്ഷക്ക് വിഘാതമല്ലെങ്കില്‍ ഞാന്‍ സാധിച്ചു

 • കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ

  കനല്‍ക്കട്ടകളിലൂടെ നടന്ന അമ്മ0

  അമ്മേ, കനല്‍ക്കട്ടകളിലൂടെ മാത്രം നടക്കുവാന്‍ നിയോഗം കിട്ടിയ നിത്യരക്തസാക്ഷിത്വത്തിന്റെ നേര്‍ചിത്രമായിരുന്നല്ലോ പരിശുദ്ധയായ അമ്മയുടെ ഈ ലോകജീവിതം. ആ ജീവിതവും ഞങ്ങളുടെ വീണ്ടെടുപ്പിന്റെ വിലയാകണമെന്ന് നിശ്ചയിച്ച സര്‍വശക്തനായ ദൈവത്തെ ഞങ്ങള്‍ ആരാധിക്കുന്നു. കര്‍ത്താവ് അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന വിശ്വസിച്ച് ധന്യമാക്കിയ ആ ജീവിതത്തില്‍ ആ വാഗ്ദാനങ്ങള്‍ പോലും പൊലിയുന്നു എന്ന കരുതിപ്പോയ നിമിഷങ്ങളുണ്ടായി. എന്നിട്ടും അമ്മ പതറിയില്ല. എന്തേ ഇങ്ങനെ എന്ന് തമ്പുരാനോടുപോലും ചോദിച്ചില്ല. ഇങ്ങനെ ഒരു മനുഷ്യനു ജീവിക്കാനാവുമോ എന്ന് ആ ജിവിതം നോക്കി സാത്താന്‍ പോലും

Latest Posts

Don’t want to skip an update or a post?